Lectionary

1 peter 2: 1-12
  • 1 ) Wherefore laying aside all malice, and all guile, and hypocrisies, and envies, all evil speaking,

  • 2 ) As newborn babes, desire the sincere milk of the word, that all of you may grow thereby:

  • 3 ) If so be all of you have tasted that the Lord is gracious.

  • 4 ) To whom coming, as unto a living stone, disallowed indeed of men, but chosen of God, and precious,

  • 5 ) All of you also, as lively stones, are built up a spiritual house, an holy priesthood, to offer up spiritual sacrifices, acceptable to God by Jesus Christ.

  • 6 ) Wherefore also it is contained in the scripture, Behold, I lay in Sion a chief corner stone, elect, precious: and he that believes on him shall not be confounded.

  • 7 ) Unto you therefore which believe he is precious: but unto them which be disobedient, the stone which the builders disallowed, the same is made the head of the corner,

  • 8 ) And a stone of stumbling, and a rock of offence, even to them which stumble at the word, being disobedient: unto which also they were appointed.

  • 9 ) But all of you are a chosen generation, a royal priesthood, an holy nation, an exclusive people, that all of you should show forth the praises of him who has called you out of darkness into his marvellous light,

  • 10 ) Which in time past were not a people, but are now the people of God: which had not obtained mercy, but now have obtained mercy.

  • 11 ) Dearly beloved, I plead to you as strangers and pilgrims, abstain from fleshly lusts, which war against the soul,

  • 12 ) Having your conversation honest among the Gentiles: that, whereas they speak against you as evildoers, they may by your good works, which they shall behold, glorify God in the day of visitation.

1 peter 2: 1-12
  • 1 ) ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു

  • 2 ) ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ

  • 3 ) വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.

  • 4 ) മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു

  • 5 ) നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേ ണ്ടതിന്നു പണിയപ്പെടുന്നു.

  • 6 ) “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു, അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ.

  • 7 ) വിശ്വസിക്കുന്ന നിങ്ങൾക്കു ആ മാന്യതയുണ്ടു, വിശ്വസിക്കാത്തവർക്കോ “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീർന്നു.”

  • 8 ) അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു, അതിന്നു അവരെ വെച്ചുമിരിക്കുന്നു.

  • 9 ) നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.

  • 10 ) മുമ്പെ നിങ്ങൾ ജനമല്ലാത്തവർ, ഇപ്പോഴോ ദൈവത്തിന്റെ ജനം, കരുണ ലഭിക്കാത്തവർ, ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ.

  • 11 ) പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികൾ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും

  • 12 ) നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.