Lectionary

John 4: 4-15
  • 4 ) And he must essentially go through Samaria.

  • 5 ) Then comes he to a city of Samaria, which is called Sychar, near to the parcel of ground that Jacob gave to his son Joseph.

  • 6 ) Now Jacob's well was there. Jesus therefore, being wearied with his journey, sat thus on the well: and it was about the sixth hour.

  • 7 ) There comes a woman of Samaria to draw water: Jesus says unto her, Give me to drink.

  • 8 ) (For his disciples were gone away unto the city to buy food.)

  • 9 ) Then says the woman of Samaria unto him, How is it that you, being a Jew, ask drink of me, which am a woman of Samaria? for the Jews have no dealings with the Samaritans.

  • 10 ) Jesus answered and said unto her, If you knew the gift of God, and who it is that says to you, Give me to drink, you would have asked of him, and he would have given you living water.

  • 11 ) The woman says unto him, Sir, you have nothing to draw with, and the well is deep: from whence then have you that living water?

  • 12 ) Are you greater than our father Jacob, which gave us the well, and drank thereof himself, and his children, and his cattle?

  • 13 ) Jesus answered and said unto her, Whosoever drinks of this water shall thirst again:

  • 14 ) But whosoever drinks of the water that I shall give him shall never thirst, but the water that I shall give him shall be in him a well of water springing up into everlasting life.

  • 15 ) The woman says unto him, Sir, give me this water, that I thirst not, neither come here to draw.

John 4: 4-15
  • 4 ) അവൻ ശമര്യയിൽകൂടി കടന്നുപോകേണ്ടിവന്നു.

  • 5 ) അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായയോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി.

  • 6 ) അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു, അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.

  • 7 ) ഒരു ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നു, യേശു അവളോടു: “എനിക്കു കുടിപ്പാൻ തരുമോ ” എന്നു ചോദിച്ചു.

  • 8 ) അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു.

  • 9 ) ശമര്യസ്ത്രീ അവനോടു: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ല —

  • 10 ) അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.

  • 11 ) സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ, കിണറു ആഴമുള്ളതാകുന്നു, പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?

  • 12 ) നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു, അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചു പോന്നു എന്നു പറഞ്ഞു.

  • 13 ) യേശു അവളോടു: “ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.

  • 14 ) ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല, ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു.

  • 15 ) സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.