Lectionary

Genesis 32: 22-32
  • 22 ) And he rose up that night, and took his two wives, and his two female servants, and his eleven sons, and passed over the ford Jabbok.

  • 23 ) And he took them, and sent them over the brook, and sent over that he had.

  • 24 ) And Jacob was left alone, and there wrestled a man with him until the breaking of the day.

  • 25 ) And when he saw that he prevailed not against him, he touched the hollow of his thigh, and the hollow of Jacob's thigh was out of joint, as he wrestled with him.

  • 26 ) And he said, Let me go, for the day breaks. And he said, I will not let you go, except you bless me.

  • 27 ) And he said unto him, What is your name? And he said, Jacob.

  • 28 ) And he said, Your name shall be called no more Jacob, but Israel: for as a prince have you power with God and with men, and have prevailed.

  • 29 ) And Jacob asked him, and said, Tell me, I pray you, your name. And he said, Wherefore is it that you do ask after my name? And he blessed him there.

  • 30 ) And Jacob called the name of the place Peniel: for I have seen God face to face, and my life is preserved.

  • 31 ) And as he passed over Penuel the sun rose upon him, and he halted upon his thigh.

  • 32 ) Therefore the children of Israel eat not of the sinew which shrank, which is upon the hollow of the thigh, unto this day: because he touched the hollow of Jacob's thigh in the sinew that shrank.

Genesis 32: 22-32
  • 22 ) രാത്രിയിൽ അവൻ എഴുന്നേറ്റു. തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരയും കൂട്ടി യബ്ബോക് കടവു കടന്നു.

  • 23 ) അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി, തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു,

  • 24 ) അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു.

  • 25 ) അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു, ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി.

  • 26 ) എന്നെ വിടുക, ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവൻ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്നു അവൻ പറഞ്ഞു.

  • 27 ) നിന്റെ പേർ എന്തു എന്നു അവൻ അവനോടു ചോദിച്ചതിന്നു: യാക്കോബ് എന്നു അവൻ പറഞ്ഞു.

  • 28 ) നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.

  • 29 ) യാക്കോബ് അവനോടു: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു: നീ എന്റെ പേർ ചോദിക്കുന്നതു എന്തു എന്നു അവൻ പറഞ്ഞു, അവിടെവെച്ചു അവനെ അനുഗ്രഹിച്ചു.

  • 30 ) ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേൽ എന്നു പേരിട്ടു.

  • 31 ) അവൻ പെനീയേൽ കടന്നു പോകുമ്പോൾ സൂര്യൻ ഉദിച്ചു, എന്നാൽ തുടയുടെ ഉളുക്കുനിമിത്തം അവൻ മുടന്തിനടന്നു.

  • 32 ) അവൻ യാക്കോബിന്റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേൽമക്കൾ ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.