Lectionary

Mark 5: 25-34
  • 25 ) And a certain woman, which had an issue of blood twelve years,

  • 26 ) And had suffered many things of many physicians, and had spent all that she had, and was nothing improved, but rather grew worse,

  • 27 ) When she had heard of Jesus, came in the press behind, and touched his garment.

  • 28 ) For she said, If I may touch but his clothes, I shall be whole.

  • 29 ) And immediately the fountain of her blood was dried up, and she felt in her body that she was healed of that plague.

  • 30 ) And Jesus, immediately knowing in himself that virtue had gone out of him, turned him about in the press, and said, Who touched my clothes?

  • 31 ) And his disciples said unto him, You see the multitude thronging you, and says you, Who touched me?

  • 32 ) And he looked round about to see her that had done this thing.

  • 33 ) But the woman fearing and trembling, knowing what was done in her, came and fell down before him, and told him all the truth.

  • 34 ) And he said unto her, Daughter, your faith has made you whole, go in peace, and be whole of your plague.

Mark 5: 25-34
  • 25 ) പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി

  • 26 ) പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്ന

  • 27 ) ഒരു സ്ത്രീ യേശുവിന്റെ വർത്തമാനം കേട്ടു:

  • 28 ) അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു.

  • 29 ) ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു, ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ ശരീരത്തിൽ അറിഞ്ഞു.

  • 30 ) ഉടനെ യേശു തങ്കൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ടു പുരുഷാരത്തിൽ തിരിഞ്ഞു: “എന്റെ വസ്ത്രം തൊട്ടതു ആർ” എന്നു ചോദിച്ചു.

  • 31 ) ശിഷ്യന്മാർ അവനോടു പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.

  • 32 ) അവനോ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി.

  • 33 ) സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.

  • 34 ) അവൻ അവളോടു: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു, സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക” എന്നു പറഞ്ഞു.