Lectionary

2 kings 4: 16-37
  • 16 ) And he said, About this season, according to the time of life, you shall embrace a son. And she said, Nay, my lord, you man of God, do not lie unto yours handmaid.

  • 17 ) And the woman conceived, and bare a son at that season that Elisha had said unto her, according to the time of life.

  • 18 ) And when the child was grown, it fell upon a certain day, that he went out to his father to the reapers.

  • 19 ) And he said unto his father, My head, my head. And he said to a lad, Carry him to his mother.

  • 20 ) And when he had taken him, and brought him to his mother, he sat on her knees till noon, and then died.

  • 21 ) And she went up, and laid him on the bed of the man of God, and shut the door upon him, and went out.

  • 22 ) And she called unto her husband, and said, Send me, I pray you, one of the young men, and one of the asses, that I may run to the man of God, and come again.

  • 23 ) And he said, Wherefore will you go to him to day? it is neither new moon, nor sabbath. And she said, It shall be well.

  • 24 ) Then she saddled an ass, and said to her servant, Drive, and go forward, slack not your riding for me, except I bid you.

  • 25 ) So she went and came unto the man of God to mount Carmel. And it came to pass, when the man of God saw her far off, that he said to Gehazi his servant, Behold, yonder is that Shunammite:

  • 26 ) Run now, I pray you, to meet her, and say unto her, Is it well with you? is it well with your husband? is it well with the child? And she answered, It is well:

  • 27 ) And when she came to the man of God to the hill, she caught him by the feet: but Gehazi came near to thrust her away. And the man of God said, Let her alone, for her soul is vexed within her: and the LORD has hid it from me, and has not told me.

  • 28 ) Then she said, Did I desire a son of my lord? did I not say, Do not deceive me?

  • 29 ) Then he said to Gehazi, Gird up your loins, and take my staff in yours hand, and go your way: if you meet any man, salute him not, and if any salute you, answer him not again: and lay my staff upon the face of the child.

  • 30 ) And the mother of the child said, As the LORD lives, and as your soul lives, I will not leave you. And he arose, and followed her.

  • 31 ) And Gehazi passed on before them, and laid the staff upon the face of the child, but there was neither voice, nor hearing. Wherefore he went again to meet him, and told him, saying, The child is not awaked.

  • 32 ) And when Elisha was come into the house, behold, the child was dead, and laid upon his bed.

  • 33 ) He went in therefore, and shut the door upon them two, and prayed unto the LORD.

  • 34 ) And he went up, and lay upon the child, and put his mouth upon his mouth, and his eyes upon his eyes, and his hands upon his hands: and stretched himself upon the child, and the flesh of the child waxed warm.

  • 35 ) Then he returned, and walked in the house back and forth, and went up, and stretched himself upon him: and the child sneezed seven times, and the child opened his eyes.

  • 36 ) And he called Gehazi, and said, Call this Shunammite. So he called her. And when she was come in unto him, he said, Take up your son.

  • 37 ) Then she went in, and fell at his feet, and bowed herself to the ground, and took up her son, and went out.

2 kings 4: 16-37
  • 16 ) അപ്പോൾ അവൻ: വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്കു നീ ഒരു മകനെ അണെച്ചുകൊള്ളും എന്നു പറഞ്ഞു. അതിന്നു അവൾ: അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ എന്നു പറഞ്ഞു.

  • 17 ) ആ സ്ത്രീ ഗർഭംധരിച്ചു പിറ്റെ ആണ്ടിൽ എലീശാ അവളോടു പറഞ്ഞ സമയത്തു തന്നേ ഒരു മകനെ പ്രസവിച്ചു.

  • 18 ) ബാലൻ വളർന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കൽ ചെന്നു.

  • 19 ) അവൻ അപ്പനോടു: എന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോടു: ഇവനെ എടുത്തു അമ്മയുടെ അടുക്കൽ കൊണ്ടു പോക എന്നു പറഞ്ഞു.

  • 20 ) അവൻ അവനെ എടുത്തു അവന്റെ അമ്മയുടെ അടുക്കൽ കെണ്ടുചെന്നു, അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി.

  • 21 ) അപ്പോൾ അവൾ കയറിച്ചെന്നു അവനെ ദൈവപുരുഷന്റെ കട്ടിലിന്മേൽ കിടത്തി വാതിൽ അടെച്ചു പുറത്തിറങ്ങി.

  • 22 ) പിന്നെ അവൾ തന്റെ ഭർത്താവിനെ വിളിച്ചു: ഞാൻ വേഗത്തിൽ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന്നു എനിക്കു ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.

  • 23 ) അതിന്നു അവൻ: ഇന്നു നീ അവന്റെ അടുക്കൽ പോകുന്നതു എന്തിന്നു? ഇന്നു അമാവാസ്യയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്നു അവൾ പറഞ്ഞു.

  • 24 ) അങ്ങനെ അവൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോടു: നല്ലവണ്ണം തെളിച്ചുവിടുക, ഞാൻ പറഞ്ഞല്ലാതെ വഴിയിൽ എവിടെയും നിർത്തരുതു എന്നു പറഞ്ഞു.

  • 25 ) അവൾ ചെന്നു കർമ്മേൽപർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തി, ദൈവപുരുഷൻ അവളെ ദൂരത്തുകണ്ടപ്പോൾ തന്റെ ബാല്യക്കാരനായ ഗേഹസിയോടു: അതാ, ശൂനേംകാരത്തി വരുന്നു, നീ ഓടിച്ചെന്നു അവളെ എതിരേറ്റു:

  • 26 ) സുഖം തന്നേയോ? ഭർത്താവു സുഖമായിരിക്കുന്നുവോ? ബാലന്നു സുഖമുണ്ടോ എന്നു അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നേ എന്നു അവൾ പറഞ്ഞു.

  • 27 ) അവൾ പർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കാൽ പിടിച്ചു, ഗേഹസി അവളെ മാറ്റുവാൻ അടുത്തുചെന്നാറെ ദൈവപുരുഷൻ: അവളെ വിടുക, അവൾക്കു വലിയ മനോവ്യസനം ഉണ്ടു, യഹോവ അതു എന്നെ അറിയിക്കാതെ മറെച്ചിരിക്കുന്നു എന്നു പറഞ്ഞു.

  • 28 ) ഞാൻ യജമാനനോടു ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞില്ലയോ എന്നു അവൾ പറഞ്ഞു.

  • 29 ) ഉടനെ അവൻ ഗേഹസിയോടു: നീ അര കെട്ടി എന്റെ വടിയും കയ്യിൽ എടുത്തുപോക, നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുതു, നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയും അരുതു, എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം എന്നു പറഞ്ഞു.

  • 30 ) എന്നാൽ ബാലന്റെ അമ്മ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു, അങ്ങനെ അവൻ എഴുന്നേറ്റു അവളോടുകൂടെ പോയി.

  • 31 ) ഗേഹസി അവർക്കു മുമ്പായി ചെന്നു വടി ബാലന്റെ മുഖത്തു വെച്ചു, എങ്കിലും ഒരു അനക്കമോ ഉണർച്ചയോ ഉണ്ടായില്ല, അതുകൊണ്ടു അവൻ അവനെ എതിരേല്പാൻ മടങ്ങിവന്നു: ബാലൻ ഉണർന്നില്ല എന്നു അറിയിച്ചു.

  • 32 ) എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതുകണ്ടു.

  • 33 ) താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവൻ വാതിൽ അടെച്ചു യഹോവയോടു പ്രാർത്ഥിച്ചു.

  • 34 ) പിന്നെ അവൻ കയറി ബാലന്റെ മേൽ കിടന്നു, തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു.

  • 35 ) അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു, അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.

  • 36 ) അവൻ ഗേഹസിയെ വിളിച്ചു, ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു, അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: നിന്റെ മകനെ എടുത്തുകൊണ്ടു പോയ്ക്കൊൾക എന്നു പറഞ്ഞു.

  • 37 ) അവൾ അകത്തുചെന്നു അവന്റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തുകൊണ്ടുപോയി.