Lectionary

Judges 13: 2-14
  • 2 ) And there was a certain man of Zorah, of the family of the Danites, whose name was Manoah, and his wife was barren, and bare not.

  • 3 ) And the angel of the LORD appeared unto the woman, and said unto her, Behold now, you are barren, and bear not: but you shall conceive, and bear a son.

  • 4 ) Now therefore beware, I pray you, and drink not wine nor strong drink, and eat not any unclean thing:

  • 5 ) For, lo, you shall conceive, and bear a son, and no razor shall come on his head: for the child shall be a Nazarite unto God from the womb: and he shall begin to deliver Israel out of the hand of the Philistines.

  • 6 ) Then the woman came and told her husband, saying, A man of God came unto me, and his countenance was like the countenance of an angel of God, very terrible: but I asked him not whence he was, neither told he me his name:

  • 7 ) But he said unto me, Behold, you shall conceive, and bear a son, and now drink no wine nor strong drink, neither eat any unclean thing: for the child shall be a Nazarite to God from the womb to the day of his death.

  • 8 ) Then Manoah implored the LORD, and said, O my Lord, let the man of God which you did send come again unto us, and teach us what we shall do unto the child that shall be born.

  • 9 ) And God hearkened to the voice of Manoah, and the angel of God came again unto the woman as she sat in the field: but Manoah her husband was not with her.

  • 10 ) And the woman made haste, and ran, and showed her husband, and said unto him, Behold, the man has appeared unto me, that came unto me the other day.

  • 11 ) And Manoah arose, and went after his wife, and came to the man, and said unto him, Are you the man that spoke unto the woman? And he said, I am.

  • 12 ) And Manoah said, Now let your words come to pass. How shall we order the child, and how shall we do unto him?

  • 13 ) And the angel of the LORD said unto Manoah, Of all that I said unto the woman let her beware.

  • 14 ) She may not eat of any thing that comes of the vine, neither let her drink wine or strong drink, nor eat any unclean thing: all that I commanded her let her observe.

Judges 13: 2-14
  • 2 ) എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു, അവന്നു മാനോഹ എന്നു പേർ, അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.

  • 3 ) ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞതു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല, എങ്കിലും നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും.

  • 4 ) ആകയാൽ നീ സൂക്ഷിച്ചു കൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു, അശുദ്ധമായതൊന്നും തിന്നുകയുമരുതു.

  • 5 ) നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും, അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു, ബാലൻ ഗർഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും, അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും.

  • 6 ) സ്ത്രീ ചെന്നു ഭർത്താവിനോടു പറഞ്ഞതു: ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു, അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു, അവൻ എവിടെനിന്നെന്നു ഞാൻ അവനോടു ചോദിച്ചില്ല, തന്റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല.

  • 7 ) അവൻ എന്നോടു നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും, ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുതു, അശുദ്ധമായതൊന്നും തിന്നുകയും അരുതു, ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു.

  • 8 ) മാനോഹ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.

  • 9 ) ദൈവം മാനോഹയുടെ പ്രാർത്ഥന കേട്ടു, ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു, അവൾ വയലിൽ ഇരിക്കയായിരുന്നു, അവളുടെ ഭർത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല.

  • 10 ) ഉടനെ സ്ത്രീ ഓടിച്ചെന്നു ഭർത്താവിനെ അറിയിച്ചു, അന്നു എന്റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു.

  • 11 ) മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്നു ആ പുരുഷന്റെ അടുക്കൽ എത്തി, ഈ സ്ത്രീയോടു സംസാരിച്ച ആൾ നീയോ എന്നു അവനോടു ചോദിച്ചു, ഞാൻ തന്നേ എന്നു അവൻ പറഞ്ഞു.

  • 12 ) മാനോഹ അവനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ബാലന്റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു.

  • 13 ) യഹോവയുടെ ദൂതൻ മാനോഹയോടു: ഞാൻ സ്ത്രീയോടു പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ.

  • 14 ) മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുതു, വീഞ്ഞും മദ്യവും കുടിക്കരുതു, അശുദ്ധമായതൊന്നും തിന്നുകയും അരുതു, ഞാൻ അവളോടു കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം എന്നു പറഞ്ഞു.