Lectionary

Philemon 1: 8-21
  • 8 ) Wherefore, though I might be much bold in Christ to admonish you that which is convenient,

  • 9 ) Yet for love's sake I rather plead to you, being such an one as Paul the aged, and now also a prisoner of Jesus Christ.

  • 10 ) I plead to you for my son Onesimus, whom I have begotten in my bonds:

  • 11 ) Which in time past was to you useless, but now profitable to you and to me:

  • 12 ) Whom I have sent again: you therefore receive him, that is, mine own bowels:

  • 13 ) Whom I would have retained with me, that in your position he might have ministered unto me in the bonds of the gospel:

  • 14 ) But without your mind would I do nothing, that your benefit should not be as it were of necessity, but willingly.

  • 15 ) For perhaps he therefore departed for a season, that you should receive him for ever,

  • 16 ) Not now as a servant, but above a servant, a brother beloved, specially to me, but how much more unto you, both in the flesh, and in the Lord?

  • 17 ) If you count me therefore a partner, receive him as myself.

  • 18 ) If he has wronged you, or owes you ought, put that on mine account,

  • 19 ) I Paul have written it with mine own hand, I will repay it: although it be I do not say to you how you owe unto me even yours own self besides.

  • 20 ) Yea, brother, let me have joy of you in the Lord: refresh my bowels in the Lord.

  • 21 ) Having confidence in your obedience I wrote unto you, knowing that you will also do more than I say.

Philemon 1: 8-21
  • 8 ) ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും

  • 9 ) പൌലോസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു.

  • 10 ) തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു.

  • 11 ) അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു, ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ.

  • 12 ) എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു.

  • 13 ) സുവിശേഷംനിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു.

  • 14 ) എങ്കിലും നിന്റെ ഗുണം നിർബ്ബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‍വാൻ എനിക്കു മനസ്സില്ലായിരുന്നു.

  • 15 ) അവൻ അല്പകാലം വേറുവിട്ടുപോയതു അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന്നു ആയിരിക്കും,

  • 16 ) അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയസഹോദരൻ തന്നേ, അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം?

  • 17 ) ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേർത്തുകൊൾക.

  • 18 ) അവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടം പെട്ടിട്ടോ ഉണ്ടെങ്കിൽ അതു എന്റെ പേരിൽ കണക്കിട്ടുകൊൾക.

  • 19 ) പൌലോസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു, ഞാൻ തന്നു തീർക്കാം. നീ നിന്നെ തന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ.

  • 20 ) അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കർത്താവിൽ ഒരനുഭവം വേണ്ടിയിരിക്കുന്നു, ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക.

  • 21 ) നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു, ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നതു.