Lectionary

Luke 18: 35-43
  • 35 ) And it came to pass, that as he was come nigh unto Jericho, a certain blind man sat by the way side begging:

  • 36 ) And hearing the multitude pass by, he asked what it meant.

  • 37 ) And they told him, that Jesus of Nazareth passes by.

  • 38 ) And he cried, saying, Jesus, you son of David, have mercy on me.

  • 39 ) And they which went before rebuked him, that he should hold his peace: but he cried so much the more, You son of David, have mercy on me.

  • 40 ) And Jesus stood, and commanded him to be brought unto him: and when he was come near, he asked him,

  • 41 ) Saying, What will you that I shall do unto you? And he said, Lord, that I may receive my sight.

  • 42 ) And Jesus said unto him, Receive your sight: your faith has saved you.

  • 43 ) And immediately he received his sight, and followed him, glorifying God: and all the people, when they saw it, gave praise unto God.

Luke 18: 35-43
  • 35 ) അവൻ യെരീഹോവിന്നു അടുത്തപ്പോൾ ഒരു കുരുടൻ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു.

  • 36 ) പുരുഷാരം കടന്നു പോകുന്നതു കേട്ടു: ഇതെന്തു എന്നു അവൻ ചോദിച്ചു.

  • 37 ) നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോടു അറിയിച്ചു.

  • 38 ) അപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.

  • 39 ) മുൻനടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചു, അവനോ: ദിവീദുപുത്രാ എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു.

  • 40 ) യേശു നിന്നു, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു.

  • 41 ) അവൻ അടുക്കെ വന്നപ്പോൾ: “ഞാൻ നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു”. കർത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവൻ പറഞ്ഞു.

  • 42 ) യേശു അവനോടു: “കാഴ്ച പ്രാപിക്ക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

  • 43 ) ക്ഷണത്തിൽ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു അവനെ അനുഗമിച്ചു, ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു.