Lectionary

Ephesians 4: 17-24
  • 17 ) This I say therefore, and testify in the Lord, that all of you henceforth walk not as other Gentiles walk, in the vanity of their mind,

  • 18 ) Having the understanding darkened, being alienated from the life of God through the ignorance that is in them, because of the blindness of their heart:

  • 19 ) Who being past feeling have given themselves over unto lasciviousness, to work all uncleanness with greediness.

  • 20 ) But all of you have not so learned Christ,

  • 21 ) If so be that all of you have heard him, and have been taught by him, as the truth is in Jesus:

  • 22 ) That all of you put off concerning the former conversation the old man, which is corrupt according to the deceitful lusts,

  • 23 ) And be renewed in the spirit of your mind,

  • 24 ) And that all of you put on the new man, which after God is created in righteousness and true holiness.

Ephesians 4: 17-24
  • 17 ) ആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നതു എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുതു.

  • 18 ) അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ,

  • 19 ) ദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിച്ചു പോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.

  • 20 ) നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ

  • 21 ) ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു.

  • 22 ) മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു

  • 23 ) നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു

  • 24 ) സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.