Lectionary

Zephaniah 3: 14-20
  • 14 ) Sing, O daughter of Zion, shout, O Israel, be glad and rejoice with all the heart, O daughter of Jerusalem.

  • 15 ) The LORD has taken away your judgments, he has cast out yours enemy: the king of Israel, even the LORD, is in the midst of you: you shall not see evil any more.

  • 16 ) In that day it shall be said to Jerusalem, Fear you not: and to Zion, Let not yours hands be slack.

  • 17 ) The LORD your God in the midst of you is mighty, he will save, he will rejoice over you with joy, he will rest in his love, he will joy over you with singing.

  • 18 ) I will gather them that are sorrowful for the solemn assembly, who are of you, to whom the reproach of it was a burden.

  • 19 ) Behold, at that time I will undo all that afflict you: and I will save her that haltes, and gather her that was driven out, and I will get them praise and fame in every land where they have been put to shame.

  • 20 ) At that time will I bring you again, even in the time that I gather you: for I will make you a name and a praise among all people of the earth, when I turn back your captivity before your eyes, says the LORD.

Zephaniah 3: 14-20
  • 14 ) സീയോൻ പുത്രിയേ, ഘോഷിച്ചാനന്ദിക്ക, യിസ്രായേലേ, ആർപ്പിടുക, യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക.

  • 15 ) യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു, യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു, ഇനി നീ അനർത്ഥം കാണുകയില്ല.

  • 16 ) അന്നാളിൽ അവർ യെരൂശലേമിനോടു: ഭയപ്പെടരുതെന്നും സീയോനോടു: അധൈര്യപ്പെടരുതെന്നും പറയും.

  • 17 ) നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു, അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും, തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു, ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും.

  • 18 ) ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാൻ ചേർത്തുകൊള്ളും.

  • 19 ) നിന്നെ ക്ളേശിപ്പിക്കുന്ന ഏവരോടും ഞാൻ ആ കാലത്തു ഇടപെടും, മുടന്തിനടക്കുന്നതിനെ ഞാൻ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സർവ്വഭൂമിയിലും ലജ്ജനേരിട്ടവരെ പ്രശംസയും കീർത്തിയുമാക്കിത്തീർക്കുകയും ചെയ്യും.

  • 20 ) ആ കാലത്തു ഞാൻ നിങ്ങളെ വരുത്തുകയും ആ കാലത്തു ഞാൻ നിങ്ങളെ ശേഖരിക്കയും ചെയ്യും, നിങ്ങൾ കാൺകെ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ ഞാൻ നിങ്ങളെ ഭൂമിയിലെ സകലജാതികളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്നു യഹോവ അരുളിച്ചെയ്യുന്നു.