Lectionary

Jude 1: 20-25
  • 20 ) But all of you, beloved, building up yourselves on your most holy faith, praying in the Holy Spirit,

  • 21 ) Keep yourselves in the love of God, looking for the mercy of our Lord Jesus Christ unto eternal life.

  • 22 ) And of some have compassion, making a difference:

  • 23 ) And others save with fear, pulling them out of the fire, hating even the garment spotted by the flesh.

  • 24 ) Now unto him that is able to keep you from falling, and to present you faultless before the presence of his glory with exceeding joy,

  • 25 ) To the only wise God our Saviour, be glory and majesty, dominion and power, both now and ever. Amen.

Jude 1: 20-25
  • 20 ) നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു

  • 21 ) നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.

  • 22 ) സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിൻ,

  • 23 ) ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ, ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ.

  • 24 ) വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു,

  • 25 ) നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.