Lectionary

John 2: 1-11
  • 1 ) And the third day there was a marriage in Cana of Galilee, and the mother of Jesus was there:

  • 2 ) And both Jesus was called, and his disciples, to the marriage.

  • 3 ) And when they wanted wine, the mother of Jesus says unto him, They have no wine.

  • 4 ) Jesus says unto her, Woman, what have I to do with you? mine hour is not yet come.

  • 5 ) His mother says unto the servants, Whatsoever he says unto you, do it.

  • 6 ) And there were set there six water pots of stone, after the manner of the purifying of the Jews, containing two or three firkins apiece.

  • 7 ) Jesus says unto them, Fill the water pots with water. And they filled them up to the brim.

  • 8 ) And he says unto them, Draw out now, and bear unto the governor of the feast. And they bare it.

  • 9 ) When the ruler of the feast had tasted the water that was made wine, and knew not whence it was: (but the servants which drew the water knew,) the governor of the feast called the bridegroom,

  • 10 ) And says unto him, Every man at the beginning does set forth good wine, and when men have well drunk, then that which is worse: but you have kept the good wine until now.

  • 11 ) This beginning of miracles did Jesus in Cana of Galilee, and manifested forth his glory, and his disciples believed on him.

John 2: 1-11
  • 1 ) മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്യാണം ഉണ്ടായി, യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.

  • 2 ) യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു.

  • 3 ) വീഞ്ഞു പോരാതെവരികയാൽ യേശുവിന്റെ അമ്മ അവനോടു: അവർക്കു വീഞ്ഞു ഇല്ല എന്നു പറഞ്ഞു.

  • 4 ) യേശു അവളോടു: “സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു”.

  • 5 ) അവന്റെ അമ്മ ശുശ്രൂഷക്കാരോടു: അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ എന്നു പറഞ്ഞു.

  • 6 ) അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു രണ്ടോ മൂന്നോ പറവീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു.

  • 7 ) യേശു അവരോടു: “ഈ കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ ” എന്നു പറഞ്ഞു, അവർ വക്കൊളവും നിറെച്ചു.

  • 8 ) “ഇപ്പോൾ കോരിവിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ ” എന്നു അവൻ പറഞ്ഞു, അവർ കൊണ്ടുപോയി കൊടുത്തു.

  • 9 ) അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു:

  • 10 ) എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു, നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.

  • 11 ) യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽ വെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി, അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.