Lectionary

Amos 5: 18-27
  • 18 ) Woe unto you that desire the day of the LORD! to what end is it for you? the day of the LORD is darkness, and not light.

  • 19 ) As if a man did flee from a lion, and a bear met him, or went into the house, and leaned his hand on the wall, and a serpent bit him.

  • 20 ) Shall not the day of the LORD be darkness, and not light? even very dark, and no brightness in it?

  • 21 ) I hate, I despise your feast days, and I will not smell in your solemn assemblies.

  • 22 ) Though all of you offer me burnt offerings and your food offerings, I will not accept them: neither will I regard the peace offerings of your fat beasts.

  • 23 ) Take you away from me the noise of your songs, for I will not hear the melody of your viols.

  • 24 ) But let judgment run down as waters, and righteousness as a mighty stream.

  • 25 ) Have all of you offered unto me sacrifices and offerings in the wilderness forty years, O house of Israel?

  • 26 ) But all of you have borne the tabernacle of your Moloch and Chiun your images, the star of your god, which all of you made to yourselves.

  • 27 ) Therefore will I cause you to go into captivity beyond Damascus, says the LORD, whose name is The God of hosts.

Amos 5: 18-27
  • 18 ) യഹോവയുടെ ദിവസത്തിന്നായി വാഞ്ഛിക്കുന്ന നിങ്ങൾക്കു അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങൾക്കു എന്തു ഗുണം! അതു വെളിച്ചമല്ല ഇരുട്ടത്രേ.

  • 19 ) അതു ഒരുത്തൻ സിംഹത്തിന്റെ മുമ്പിൽനിന്നു ഓടിപ്പോയിട്ടു കരടി അവന്നു എതിർപ്പെടുകയോ വീട്ടിൽ ചെന്നു കൈവെച്ചു ചുമരോടു ചാരീട്ടു സർപ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു.

  • 20 ) യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾ തന്നെയല്ലോ, ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സു തന്നേ.

  • 21 ) നിങ്ങളുടെ മത്സരങ്ങളെ ഞാൻ ദ്വേഷിച്ചു നിരസിക്കുന്നു, നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്കു പ്രസാദമില്ല.

  • 22 ) നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ പ്രസാദിക്കയില്ല, തടിച്ച മൃഗങ്ങൾകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാൻ കടാക്ഷിക്കയില്ല.

  • 23 ) നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽനിന്നു നീക്കുക, നിന്റെ വീണാനാദം ഞാൻ കേൾക്കയില്ല.

  • 24 ) എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.

  • 25 ) യിസ്രായേൽഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?

  • 26 ) നിങ്ങൾക്കു ഉണ്ടാക്കിയ വിഗ്രഹങ്ങളായി നിങ്ങളുടെ നക്ഷത്രദേവനായ കീയൂനെയും നിങ്ങളുടെ രാജാവായ സിക്കൂത്തിനെയും നിങ്ങൾ ചുമന്നുകൊണ്ടു പോകേണ്ടിവരും.

  • 27 ) ഞാൻ നിങ്ങളെ ദമ്മേശെക്കിന്നു അപ്പുറം പ്രവാസത്തിലേക്കു പോകുമാറാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു, സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവന്റെ നാമം.