Lectionary

1 peter 1: 18-25
  • 18 ) Forasmuch as all of you know that all of you were not redeemed with corruptible things, as silver and gold, from your vain conversation received by tradition from your fathers,

  • 19 ) But with the precious blood of Christ, as of a lamb without blemish and without spot:

  • 20 ) Who verily was foreordained before the foundation of the world, but was manifest in these last times for you,

  • 21 ) Who by him do believe in God, that raised him up from the dead, and gave him glory, that your faith and hope might be in God.

  • 22 ) Seeing all of you have purified your souls in obeying the truth through the Spirit unto sincere love of the brethren, see that all of you love one another with a pure heart fervently:

  • 23 ) Being born again, not of corruptible seed, but of incorruptible, by the word of God, which lives and abides for ever.

  • 24 ) For all flesh is as grass, and all the glory of man as the flower of grass. The grass withers, and the flower thereof falls away:

  • 25 ) But the word of the Lord endures for ever. And this is the word which by the gospel is preached unto you.

1 peter 1: 18-25
  • 18 ) വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടു ത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,

  • 19 ) ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.

  • 20 ) അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.

  • 21 ) നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു.

  • 22 ) എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ.

  • 23 ) കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.

  • 24 ) “സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു, പുല്ലു വാടി പൂവുതിർന്നുപോയി,

  • 25 ) കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.