Lectionary

Matthew 5: 1-12
  • 1 ) And seeing the multitudes, he went up into a mountain: and when he was set, his disciples came unto him:

  • 2 ) And he opened his mouth, and taught them, saying,

  • 3 ) Blessed are the poor in spirit: for theirs is the kingdom of heaven.

  • 4 ) Blessed are they that mourn: for they shall be comforted.

  • 5 ) Blessed are the meek: for they shall inherit the earth.

  • 6 ) Blessed are they which do hunger and thirst after righteousness: for they shall be filled.

  • 7 ) Blessed are the merciful: for they shall obtain mercy.

  • 8 ) Blessed are the pure in heart: for they shall see God.

  • 9 ) Blessed are the peacemakers: for they shall be called the children of God.

  • 10 ) Blessed are they which are persecuted for righteousness' sake: for theirs is the kingdom of heaven.

  • 11 ) Blessed are all of you, when men shall revile you, and persecute you, and shall say all manner of evil against you falsely, for my sake.

  • 12 ) Rejoice, and be exceeding glad: for great is your reward in heaven: for so persecuted they the prophets which were before you.

Matthew 5: 1-12
  • 1 ) അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു.

  • 2 ) അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ:

  • 3 ) “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ, സ്വർഗ്ഗരാജ്യം അവർക്കുള്ളതു.

  • 4 ) ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ, അവർക്കു ആശ്വാസം ലഭിക്കും.

  • 5 ) സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ, അവർ ഭൂമിയെ അവകാശമാക്കും.

  • 6 ) നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ, അവർക്കു തൃപ്തിവരും.

  • 7 ) കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും.

  • 8 ) ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും.

  • 9 ) സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.

  • 10 ) നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ, സ്വർഗ്ഗരാജ്യം അവർക്കുള്ളതു.

  • 11 ) എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.

  • 12 ) സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ, നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.