Lectionary

1 corinthians 1: 4-9
  • 4 ) I thank my God always on your behalf, for the grace of God which is given you by Jesus Christ,

  • 5 ) That in every thing all of you are enriched by him, in all utterance, and in all knowledge,

  • 6 ) Even as the testimony of Christ was confirmed in you:

  • 7 ) So that all of you come behind in no gift, waiting for the coming of our Lord Jesus Christ:

  • 8 ) Who shall also confirm you unto the end, that all of you may be blameless in the day of our Lord Jesus Christ.

  • 9 ) God is faithful, by whom all of you were called unto the fellowship of his Son Jesus Christ our Lord.

1 corinthians 1: 4-9
  • 4 ) നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു.

  • 5 ) ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതുപോലെ

  • 6 ) അവനിൽ നിങ്ങൾ സകലത്തിലും വിശേഷാൽ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു.

  • 7 ) ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു.

  • 8 ) നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.

  • 9 ) തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.