Lectionary

Luke 1: 26-38
  • 26 ) And in the sixth month the angel Gabriel was sent from God unto a city of Galilee, named Nazareth,

  • 27 ) To a virgin espoused to a man whose name was Joseph, of the house of David, and the virgin's name was Mary.

  • 28 ) And the angel came in unto her, and said, Hail, you that are highly favoured, the Lord is with you: blessed are you among women.

  • 29 ) And when she saw him, she was troubled at his saying, and cast in her mind what manner of salutation this should be.

  • 30 ) And the angel said unto her, Fear not, Mary: for you have found favour with God.

  • 31 ) And, behold, you shall conceive in your womb, and bring forth a son, and shall call his name JESUS.

  • 32 ) He shall be great, and shall be called the Son of the Highest: and the Lord God shall give unto him the throne of his father David:

  • 33 ) And he shall reign over the house of Jacob for ever, and of his kingdom there shall be no end.

  • 34 ) Then said Mary unto the angel, How shall this be, seeing I know not a man?

  • 35 ) And the angel answered and said unto her, The Holy Spirit shall come upon you, and the power of the Highest shall overshadow you: therefore also that holy thing which shall be born of you shall be called the Son of God.

  • 36 ) And, behold, your cousin Elisabeth, she has also conceived a son in her old age: and this is the sixth month with her, who was called barren.

  • 37 ) For with God nothing shall be impossible.

  • 38 ) And Mary said, Behold the handmaid of the Lord, be it unto me according to your word. And the angel departed from her.

Luke 1: 26-38
  • 26 ) ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ,

  • 27 ) ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു, ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.

  • 28 ) ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം, കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.

  • 29 ) അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.

  • 30 ) ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ, നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.

  • 31 ) നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും, അവന്നു യേശു എന്നു പേർ വിളിക്കേണം.

  • 32 ) അവൻ വലിയവൻ ആകും, അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും

  • 33 ) അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും, അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.

  • 34 ) മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.

  • 35 ) അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും, ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.

  • 36 ) നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു, മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.

  • 37 ) ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.

  • 38 ) അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി, നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു, ദൂതൻ അവളെ വിട്ടുപോയി.