-
1 ) അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു.
-
2 ) അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ:
-
3 ) “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ, സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
-
4 ) ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ, അവർക്കു ആശ്വാസം ലഭിക്കും.
-
5 ) സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ, അവർ ഭൂമിയെ അവകാശമാക്കും.
-
6 ) നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ, അവർക്കു തൃപ്തിവരും.
-
7 ) കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും.
-
8 ) ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും.
-
9 ) സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.