Lectionary

2 peter 1: 5-11
  • 5 ) And beside this, giving all diligence, add to your faith virtue, and to virtue knowledge,

  • 6 ) And to knowledge wilful restrain, and to wilful restrain patience, and to patience godliness,

  • 7 ) And to godliness brotherly kindness, and to brotherly kindness love.

  • 8 ) For if these things be in you, and abound, they make you that all of you shall neither be barren nor unfruitful in the knowledge of our Lord Jesus Christ.

  • 9 ) But he that lacks these things is blind, and cannot see far off, and has forgotten that he was purged from his old sins.

  • 10 ) Wherefore the rather, brethren, give diligence to make your calling and election sure: for if all of you do these things, all of you shall never fall:

  • 11 ) For so an entrance shall be ministered unto you abundantly into the everlasting kingdom of our Lord and Saviour Jesus Christ.

2 peter 1: 5-11
  • 5 ) അതുനിമിത്തം തന്നേ നിങ്ങൾ സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും

  • 6 ) പരിജ്ഞാനത്തോടു ഇന്ദ്രീയജയവും ഇന്ദ്രീയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും

  • 7 ) ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊൾവിൻ.

  • 8 ) ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല.

  • 9 ) അവയില്ലാത്തവനോ കുരുടൻ അത്രേ, അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ.

  • 10 ) അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.

  • 11 ) ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.