Lectionary

Matthew 6: 26-30
  • 26 ) Behold the fowls of the air: for they sow not, neither do they reap, nor gather into barns, yet your heavenly Father feeds them. Are all of you not much better than they?

  • 27 ) Which of you by taking thought can add one cubit unto his stature?

  • 28 ) And why take all of you thought for raiment? Consider the lilies of the field, how they grow, they toil not, neither do they spin:

  • 29 ) And yet I say unto you, That even Solomon in all his glory was not arrayed like one of these.

  • 30 ) Wherefore, if God so clothe the grass of the field, which to day is, and tomorrow is cast into the oven, shall he not much more clothe you, O all of you of little faith?

Matthew 6: 26-30
  • 26 ) ആകാശത്തിലെ പറവകളെ നോക്കുവിൻ, അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു, അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?

  • 27 ) വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?

  • 28 ) ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ, അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല.

  • 29 ) എന്നാൽ ശലോമോൻ പോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

  • 30 ) ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.