Lectionary

1 corinthians 3: 1-9
  • 1 ) And I, brethren, could not speak unto you as unto spiritual, but as unto carnal, even as unto babes in Christ.

  • 2 ) I have fed you with milk, and not with food: for until now all of you were not able to bear it, neither yet now are all of you able.

  • 3 ) For all of you are yet carnal: for whereas there is among you envying, and strife, and divisions, are all of you not carnal, and walk as men?

  • 4 ) For while one says, I am of Paul, and another, I am of Apollos, are all of you not carnal?

  • 5 ) Who then is Paul, and who is Apollos, but ministers by whom all of you believed, even as the Lord gave to every man?

  • 6 ) I have planted, Apollos watered, but God gave the increase.

  • 7 ) So then neither is he that plants any thing, neither he that waters, but God that gives the increase.

  • 8 ) Now he that plants and he that waters are one: and every man shall receive his own reward according to his own labour.

  • 9 ) For we are labourers together with God: all of you are God's farming, all of you are God's building.

1 corinthians 3: 1-9
  • 1 ) എന്നാൽ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളു.

  • 2 ) ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു, ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു, ഇപ്പോഴും കഴിവായിട്ടില്ല, ഇന്നും നിങ്ങൾ ജഡികന്മാരല്ലോ.

  • 3 ) നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?

  • 4 ) ഒരുത്തൻ: ഞാൻ പൌലൊസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ?

  • 5 ) അപ്പൊല്ലോസ് ആർ? പൌലൊസ് ആർ? തങ്ങൾക്കു കർത്താവു നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ.

  • 6 ) ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു.

  • 7 ) ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.

  • 8 ) നടുന്നവനും നനെക്കുന്നവനും ഒരുപോലെ, ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും.

  • 9 ) ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ, നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമ്മാണം.