Lectionary

Acts 10: 9-16
  • 9 ) On the next day, as they went on their journey, and drew nigh unto the city, Peter went up upon the housetop to pray about the sixth hour:

  • 10 ) And he became very hungry, and would have eaten: but while they made ready, he fell into a trance,

  • 11 ) And saw heaven opened, and a certain vessel descending upon him, as it had been a great sheet knit at the four corners, and let down to the earth:

  • 12 ) Wherein were all manner of four-footed beasts of the earth, and wild beasts, and creeping things, and fowls of the air.

  • 13 ) And there came a voice to him, Rise, Peter, kill, and eat.

  • 14 ) But Peter said, Not so, Lord, for I have never eaten any thing that is common or unclean.

  • 15 ) And the voice spoke unto him again the second time, What God has cleansed, that call not you common.

  • 16 ) This was done three times: and the vessel was received up again into heaven.

Acts 10: 9-16
  • 9 ) പിറ്റെന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറി.

  • 10 ) അവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു, അവർ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു.

  • 11 ) ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു.

  • 12 ) അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.

  • 13 ) പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.

  • 14 ) അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.

  • 15 ) ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.

  • 16 ) ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി, ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.