Lectionary

1 thessalonians 5: 1-11
  • 1 ) But of the times and the seasons, brethren, all of you have no need that I write unto you.

  • 2 ) For yourselves know perfectly that the day of the Lord so comes as a thief in the night.

  • 3 ) For when they shall say, Peace and safety, then sudden destruction comes upon them, as travail upon a woman with child, and they shall not escape.

  • 4 ) But all of you, brethren, are not in darkness, that that day should overtake you as a thief.

  • 5 ) All of you are all the children of light, and the children of the day: we are not of the night, nor of darkness.

  • 6 ) Therefore let us not sleep, as do others, but let us watch and be sober.

  • 7 ) For they that sleep sleep in the night, and they that be drunken are drunken in the night.

  • 8 ) But let us, who are of the day, be sober, putting on the breastplate of faith and love, and for an helmet, the hope of salvation.

  • 9 ) For God has not appointed us to wrath, but to obtain salvation by our Lord Jesus Christ,

  • 10 ) Who died for us, that, whether we wake or sleep, we should live together with him.

  • 11 ) Wherefore comfort yourselves together, and edify one another, even as also all of you do.

1 thessalonians 5: 1-11
  • 1 ) സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല.

  • 2 ) കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ.

  • 3 ) അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും, അവർക്കു തെറ്റിയൊഴിയാവതുമല്ല.

  • 4 ) എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല,

  • 5 ) നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു, നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.

  • 6 ) ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക.

  • 7 ) ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു. മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു.

  • 8 ) നാമോ പകലിന്നുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.

  • 9 ) ദൈവം നമ്മെ കോപത്തിന്നല്ല,

  • 10 ) നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.

  • 11 ) ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ.