Lectionary

Hosea 2: 14-23
  • 14 ) Therefore, behold, I will allure her, and bring her into the wilderness, and speak comfortably unto her.

  • 15 ) And I will give her her vineyards from thence, and the valley of Achor for a door of hope: and she shall sing there, as in the days of her youth, and as in the day when she came up out of the land of Egypt.

  • 16 ) And it shall be at that day, says the LORD, that you shall call me Ishi, and shall call me no more Baali.

  • 17 ) For I will take away the names of Baalim out of her mouth, and they shall no more be remembered by their name.

  • 18 ) And in that day will I make a covenant for them with the beasts of the field and with the fowls of heaven, and with the creeping things of the ground: and I will break the bow and the sword and the battle out of the earth, and will make them to lie down safely.

  • 19 ) And I will betroth you unto me for ever, yea, I will betroth you unto me in righteousness, and in judgment, and in loving kindness, and in mercies.

  • 20 ) I will even betroth you unto me in faithfulness: and you shall know the LORD.

  • 21 ) And it shall come to pass in that day, I will hear, says the LORD, I will hear the heavens, and they shall hear the earth,

  • 22 ) And the earth shall hear the corn, and the wine, and the oil, and they shall hear Jezreel.

  • 23 ) And I will sow her unto me in the earth, and I will have mercy upon her that had not obtained mercy, and I will say to them which were not my people, You are my people, and they shall say, You are my God.

Hosea 2: 14-23
  • 14 ) അതുകൊണ്ടു ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.

  • 15 ) അവിടെ നിന്നു ഞാൻ അവൾക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോർതാഴ്വരയെയും കൊടുക്കും അവൾ അവിടെ അവളുടെ യൌവനകാലത്തിലെന്നപോലെയും അവൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.

  • 16 ) അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.

  • 17 ) ഞാൻ ബാൽവിഗ്രഹങ്ങളുടെ പേരുകളെ അവളുടെ വായിൽനിന്നു നീക്കിക്കളയും, ഇനി ആരും അവയെ പേർചൊല്ലി സ്മരിക്കയുമില്ല.

  • 18 ) അന്നാളിൽ ഞാൻ അവർക്കു വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും, ഞാൻ വില്ലും വാളും യുദ്ധവും ഭൂമിയിൽനിന്നു നീക്കി, അവരെ നിർഭയം വസിക്കുമാറാക്കും.

  • 19 ) ഞാൻ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും, അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും.

  • 20 ) ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും, നീ യഹോവയെ അറികയും ചെയ്യും.

  • 21 ) ആ കാലത്തു ഞാൻ ഉത്തരം നല്കും എന്നു യഹോവ അരുളിച്ചെയ്യുന്നു: ഞാൻ ആകാശത്തിന്നു ഉത്തരം നല്കും, അതു ഭൂമിക്കു ഉത്തരം നല്കും,

  • 22 ) ഭൂമി ധാന്യത്തിന്നും വീഞ്ഞിന്നും എണ്ണെക്കും ഉത്തരം നല്കും, അവ യിസ്രെയേലിന്നും ഉത്തരം നല്കും.

  • 23 ) ഞാൻ അതിനെ എനിക്കായി ദേശത്തു വിതെക്കും, കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും, നീ എന്റെ ദൈവം എന്നു അവരും പറയും.