Lectionary

Proverbs 23: 19-35
  • 19 ) Hear you, my son, and be wise, and guide yours heart in the way.

  • 20 ) Be not among winebibbers, among riotous eaters of flesh:

  • 21 ) For the drunkard and the glutton shall come to poverty: and drowsiness shall clothe a man with rags.

  • 22 ) Hearken unto your father that brings forth you, and despise not your mother when she is old.

  • 23 ) Buy the truth, and sell it not, also wisdom, and instruction, and understanding.

  • 24 ) The father of the righteous shall greatly rejoice: and he that bring forths a wise child shall have joy of him.

  • 25 ) Your father and your mother shall be glad, and she that bare you shall rejoice.

  • 26 ) My son, give me yours heart, and let yours eyes observe my ways.

  • 27 ) For a whore is a deep ditch, and a strange woman is a narrow pit.

  • 28 ) She also lies in wait as for a prey, and increases the transgressors among men.

  • 29 ) Who has woe? who has sorrow? who has contentions? who has babbling? who has wounds without cause? who has redness of eyes?

  • 30 ) They that tarry long at the wine, they that go to seek mixed wine.

  • 31 ) Look not you upon the wine when it is red, when it gives his colour in the cup, when it moves itself aright.

  • 32 ) At the last it bites like a serpent, and stings like an adder.

  • 33 ) Yours eyes shall behold strange women, and yours heart shall utter perverse things.

  • 34 ) Yea, you shall be as he that lies down in the midst of the sea, or as he that lies upon the top of a mast.

  • 35 ) They have stricken me, shall you say, and I was not sick, they have beaten me, and I felt it not: when shall I awake? I will seek it yet again.

Proverbs 23: 19-35
  • 19 ) മകനേ, കേട്ടു ജ്ഞാനം പഠിക്ക, നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊൾക.

  • 20 ) നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു.

  • 21 ) കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും, നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.

  • 22 ) നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക, നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു.

  • 23 ) നീ സത്യം വിൽക്കയല്ല വാങ്ങുയത്രേ വേണ്ടതു, ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ.

  • 24 ) നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും, ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും.

  • 25 ) നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ, നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.

  • 26 ) മകനേ, നിന്റെ ഹൃദയം എനിക്കു തരിക, എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.

  • 27 ) വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.

  • 28 ) അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു, മനുഷ്യരിൽ ദ്രോഹികളെ വർദ്ധിപ്പിക്കുന്നു.

  • 29 ) ആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം? ആർക്കു ആവലാതി, ആർക്കു അനാവശ്യമായ മുറിവുകൾ, ആർക്കു കൺചുവപ്പു?

  • 30 ) വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നേ.

  • 31 ) വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.

  • 32 ) ഒടുക്കം അതു സർപ്പംപോലെ കടിക്കും, അണലിപോലെ കൊത്തും.

  • 33 ) നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും, നിന്റെ ഹൃദയം വക്രത പറയും.

  • 34 ) നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.

  • 35 ) അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല, അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതു തന്നേ തേടും എന്നു നീ പറയും.