Lectionary

Isaiah 7: 10-17
  • 10 ) Moreover the LORD spoke again unto Ahaz, saying,

  • 11 ) Ask you a sign of the LORD your God, ask it either in the depth, or in the height above.

  • 12 ) But Ahaz said, I will not ask, neither will I tempt the LORD.

  • 13 ) And he said, Hear all of you now, O house of David, Is it a small thing for you to weary men, but will all of you weary my God also?

  • 14 ) Therefore the Lord himself shall give you a sign, Behold, a virgin shall conceive, and bear a son, and shall call his name Immanuel.

  • 15 ) Butter and honey shall he eat, that he may know to refuse the evil, and choose the good.

  • 16 ) For before the child shall know to refuse the evil, and choose the good, the land that you abhor shall be forsaken of both her kings.

  • 17 ) The LORD shall bring upon you, and upon your people, and upon your father's house, days that have not come, from the day that Ephraim departed from Judah, even the king of Assyria.

Isaiah 7: 10-17
  • 10 ) യഹോവ പിന്നെയും ആഹാസിനോടു:

  • 11 ) നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്:

  • 12 ) ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.

  • 13 ) അതിന്നു അവൻ പറഞ്ഞതു: ദാവീദ്ഗൃഹമേ, കേൾപ്പിൻ, മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?

  • 14 ) അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും, അവന്നു ഇാമ്മനൂവേൽ എന്നു പേർ വിളിക്കും.

  • 15 ) തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും.

  • 16 ) തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.

  • 17 ) യഹോവ നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദയെ വിട്ടുപിരിഞ്ഞ നാൾമുതൽ വന്നിട്ടില്ലാത്തൊരു കാലം വരുത്തും, അശ്ശൂർരാജാവിനെ തന്നേ.