Lectionary

Luke 10: 1-11
  • 1 ) After these things the LORD appointed other seventy also, and sent them two and two before his face into every city and place, where he himself would come.

  • 2 ) Therefore said he unto them, The harvest truly is great, but the labourers are few: pray all of you therefore the Lord of the harvest, that he would send forth labourers into his harvest.

  • 3 ) Go your ways: behold, I send you forth as lambs among wolves.

  • 4 ) Carry neither purse, nor pouch, nor shoes: and salute no man by the way.

  • 5 ) And into whatsoever house all of you enter, first say, Peace be to this house.

  • 6 ) And if the son of peace be there, your peace shall rest upon it: if not, it shall turn to you again.

  • 7 ) And in the same house remain, eating and drinking such things as they give: for the labourer is worthy of his hire. Go not from house to house.

  • 8 ) And into whatsoever city all of you enter, and they receive you, eat such things as are set before you:

  • 9 ) And heal the sick that are therein, and say unto them, The kingdom of God has come nigh unto you.

  • 10 ) But into whatsoever city all of you enter, and they receive you not, go your ways out into the streets of the same, and say,

  • 11 ) Even the very dust of your city, which cleaves on us, we do wipe off against you: notwithstanding be all of you sure of this, that the kingdom of God has come nigh unto you.

Luke 10: 1-11
  • 1 ) അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു:

  • 2 ) കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം, ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിൻ.

  • 3 ) പോകുവിൻ, ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു.

  • 4 ) സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു, വഴിയിൽ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു,

  • 5 ) ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ

  • 6 ) അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും, ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.

  • 7 ) അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ പാർപ്പിൻ, വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ, വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുതു.

  • 8 ) ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെക്കുന്നതു ഭക്ഷിപ്പിൻ.

  • 9 ) അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിൻ.

  • 10 ) ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കിൽ അതിന്റെ തെരുക്കളിൽ പോയി:

  • 11 ) നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചുപോകുന്നു, എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊൾവിൻ എന്നു പറവിൻ.