Lectionary

Galatians 4: 1-7
  • 1 ) Now I say, That the heir, as long as he is a child, differs nothing from a servant, though he be lord of all,

  • 2 ) But is under tutors and governors until the time appointed of the father.

  • 3 ) Even so we, when we were children, were in bondage under the elements of the world:

  • 4 ) But when the fullness of the time was come, God sent forth his Son, made of a woman, made under the law,

  • 5 ) To redeem them that were under the law, that we might receive the adoption of sons.

  • 6 ) And because all of you are sons, God has sent forth the Spirit of his Son into your hearts, crying, Abba, Father.

  • 7 ) Wherefore you are no more a servant, but a son, and if a son, then an heir of God through Christ.

Galatians 4: 1-7
  • 1 ) അവകാശി സർവ്വത്തിന്നും യജമാനൻ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല,

  • 2 ) പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും കീഴ്പെട്ടവനത്രേ എന്നു ഞാൻ പറയുന്നു.

  • 3 ) അതുപോലെ നാമും ശിശുക്കൾ ആയിരുന്നപ്പോൾ ലോകത്തിന്റെ ആദി പാഠങ്ങളിൻ കീഴ് അടിമപ്പെട്ടിരുന്നു.

  • 4 ) എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു

  • 5 ) അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.

  • 6 ) നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.

  • 7 ) അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ, പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.