Lectionary

John 1: 9-18
  • 9 ) That was the true Light, which lights every man that comes into the world.

  • 10 ) He was in the world, and the world was made by him, and the world knew him not.

  • 11 ) He came unto his own, and his own received him not.

  • 12 ) But as many as received him, to them gave he power to become the sons of God, even to them that believe on his name:

  • 13 ) Which were born, not of blood, nor of the will of the flesh, nor of the will of man, but of God.

  • 14 ) And the Word was made flesh, and dwelt among us, (and we beheld his glory, the glory as of the only begotten of the Father,) full of grace and truth.

  • 15 ) John bare witness of him, and cried, saying, This was he of whom I spoke, He that comes after me is preferred before me: for he was before me.

  • 16 ) And of his fullness have all we received, and grace for grace.

  • 17 ) For the law was given by Moses, but grace and truth came by Jesus Christ.

  • 18 ) No man has seen God at any time, the only begotten Son, which is in the bosom of the Father, he has declared him.

John 1: 9-18
  • 9 ) ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.

  • 10 ) അവൻ ലോകത്തിൽ ഉണ്ടായിരുന്നു, ലോകം അവൻ മുഖാന്തരം ഉളവായി, ലോകമോ അവനെ അറിഞ്ഞില്ല.

  • 11 ) അവൻ സ്വന്തത്തിലേക്കു വന്നു, സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.

  • 12 ) അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.

  • 13 ) അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.

  • 14 ) വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.

  • 15 ) യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു, അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചു പറഞ്ഞു.

  • 16 ) അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.

  • 17 ) ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു, കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.

  • 18 ) ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല, പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.