Lectionary

2 corinthians 4: 7-15
  • 7 ) But we have this treasure in earthen vessels, that the excellency of the power may be of God, and not of us.

  • 8 ) We are troubled on every side, yet not distressed, we are perplexed, but not in despair,

  • 9 ) Persecuted, but not forsaken, cast down, but not destroyed,

  • 10 ) Always bearing about in the body the dying of the Lord Jesus, that the life also of Jesus might be made manifest in our body.

  • 11 ) For we which live are always delivered unto death for Jesus' sake, that the life also of Jesus might be made manifest in our mortal flesh.

  • 12 ) So then death works in us, but life in you.

  • 13 ) We having the same spirit of faith, according as it is written, I believed, and therefore have I spoken, we also believe, and therefore speak,

  • 14 ) Knowing that he which raised up the Lord Jesus shall raise up us also by Jesus, and shall present us with you.

  • 15 ) For all things are for your sakes, that the abundant grace might through the thanksgiving of many redound to the glory of God.

2 corinthians 4: 7-15
  • 7 ) എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു.

  • 8 ) ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല, ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല,

  • 9 ) ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല, വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല,

  • 10 ) യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന്നു യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു.

  • 11 ) ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ വെളിപ്പെടേണ്ടതിന്നു ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്പോഴും യേശുനിമിത്തം മരണത്തിൽ ഏല്പിക്കപ്പെടുന്നു.

  • 12 ) അങ്ങനെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു.

  • 13 ) “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.

  • 14 ) കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവോടു കൂടെ ഉയിർപ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിറുത്തും എന്നു ഞങ്ങൾ അറിയുന്നു.

  • 15 ) കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമെക്കായി സ്തോത്രം വർദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങൾനിമിത്തമല്ലോ ആകുന്നു.