Lectionary

1 corinthians 13: 1-13
  • 1 ) Though I speak with the tongues of men and of angels, and have not love, I am become as sounding brass, or a tinkling cymbal.

  • 2 ) And though I have the gift of prophecy, and understand all mysteries, and all knowledge, and though I have all faith, so that I could remove mountains, and have not love, I am nothing.

  • 3 ) And though I bestow all my goods to feed the poor, and though I give my body to be burned, and have not love, it profits me nothing.

  • 4 ) Love suffers long, and is kind, love envies not, love vaunts not itself, is not puffed up,

  • 5 ) Does not behave itself unseemly, seeks not her own, is not easily provoked, thinks no evil,

  • 6 ) Rejoices not in iniquity, but rejoices in the truth,

  • 7 ) Bears all things, believes all things, hopes all things, endures all things.

  • 8 ) Love never fails: but whether there be prophecies, they shall fail, whether there be tongues, they shall cease, whether there be knowledge, it shall vanish away.

  • 9 ) For we know in part, and we prophesy in part.

  • 10 ) But when that which is perfect has come, then that which is in part shall be done away.

  • 11 ) When I was a child, I spoke as a child, I understood as a child, I thought as a child: but when I became a man, I put away childish things.

  • 12 ) For now we see through a glass, darkly, but then face to face: now I know in part, but then shall I know even as also I am known.

  • 13 ) And now abides faith, hope, love, these three, but the greatest of these is love.

1 corinthians 13: 1-13
  • 1 ) ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.

  • 2 ) എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.

  • 3 ) എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.

  • 4 ) സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു, സ്നേഹം സ്പർദ്ധിക്കുന്നില്ല.

  • 5 ) സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല,

  • 6 ) അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു:

  • 7 ) എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.

  • 8 ) സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും, ഭാഷാവരമോ, അതു നിന്നുപോകും, ജ്ഞാനമോ, അതു നീങ്ങിപ്പോകും.

  • 9 ) അംശമായി മാത്രം നാം അറിയുന്നു, അംശമായി മാത്രം പ്രവചിക്കുന്നു,

  • 10 ) പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.

  • 11 ) ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു, പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.

  • 12 ) ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു, അപ്പോൾ മുഖാമുഖമായി കാണും, ഇപ്പോൾ ഞാൻ അംശമായി അറിയുന്നു, അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും,

  • 13 ) ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു, ഇവയിൽ വലിയതോ സ്നേഹം തന്നേ.