Lectionary

1 timothy 6: 17-21
  • 17 ) Charge them that are rich in this world, that they be not high-minded, nor trust in uncertain riches, but in the living God, who gives us richly all things to enjoy,

  • 18 ) That they do good, that they be rich in good works, ready to distribute, willing to communicate,

  • 19 ) Laying up in store for themselves a good foundation against the time to come, that they may lay hold on eternal life.

  • 20 ) O Timothy, keep that which is committed to your trust, avoiding profane and vain babblings, and oppositions of science falsely so called:

  • 21 ) Which some professing have erred concerning the faith. Grace be with you. Amen.

1 timothy 6: 17-21
  • 17 ) ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ

  • 18 ) ആശവെപ്പാനും നന്മ ചെയ്‍വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി

  • 19 ) സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും ആജ്ഞാപിക്ക.

  • 20 ) അല്ലയോ തിമൊഥെയോസേ, നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ഒഴിഞ്ഞു നിൽക്ക.

  • 21 ) ആ ജ്ഞാനം ചിലർ സ്വീകരിച്ചു വിശ്വാസം വിട്ടു തെറ്റിപ്പോയിരിക്കുന്നു. [22] കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.