Lectionary

1 corinthians 10: 14-22
  • 14 ) Wherefore, my dearly beloved, flee from idolatry.

  • 15 ) I speak as to wise men, judge all of you what I say.

  • 16 ) The cup of blessing which we bless, is it not the communion of the blood of Christ? The bread which we break, is it not the communion of the body of Christ?

  • 17 ) For we being many are one bread, and one body: for we are all partakers of that one bread.

  • 18 ) Behold Israel after the flesh: are not they which eat of the sacrifices partakers of the altar?

  • 19 ) What say I then? that the idol is any thing, or that which is offered in sacrifice to idols is any thing?

  • 20 ) But I say, that the things which the Gentiles sacrifice, they sacrifice to devils, and not to God: and I would not that all of you should have fellowship with devils.

  • 21 ) All of you cannot drink the cup of the Lord, and the cup of devils: all of you cannot be partakers of the Lord's table, and of the table of devils.

  • 22 ) Do we provoke the Lord to jealousy? are we stronger than he?

1 corinthians 10: 14-22
  • 14 ) അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ.

  • 15 ) നിങ്ങൾ വിവേകികൾ എന്നുവെച്ചു ഞാൻ പറയുന്നു, ഞാൻ പറയുന്നതു വിവേചിപ്പിൻ.

  • 16 ) നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?

  • 17 ) അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു, നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.

  • 18 ) ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ, യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ?

  • 19 ) ഞാൻ പറയുന്നതു എന്തു? വിഗ്രഹാർപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?

  • 20 ) അല്ല, ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ, എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല.

  • 21 ) നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല, നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.

  • 22 ) അല്ല, നാം കർത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ?