Lectionary

Acts 9: 1-15
  • 1 ) And Saul, yet breathing out threatenings and slaughter against the disciples of the Lord, went unto the high priest,

  • 2 ) And desired of him letters to Damascus to the synagogues, that if he found any of this way, whether they were men or women, he might bring them bound unto Jerusalem.

  • 3 ) And as he journeyed, he came near Damascus: and suddenly there shined round about him a light from heaven:

  • 4 ) And he fell to the earth, and heard a voice saying unto him, Saul, Saul, why persecute you me?

  • 5 ) And he said, Who are you, Lord? And the Lord said, I am Jesus whom you persecute: it is hard for you to kick against the pricks.

  • 6 ) And he trembling and astonished said, Lord, what will you have me to do? And the Lord said unto him, Arise, and go into the city, and it shall be told you what you must do.

  • 7 ) And the men which journeyed with him stood speechless, hearing a voice, but seeing no man.

  • 8 ) And Saul arose from the earth, and when his eyes were opened, he saw no man: but they led him by the hand, and brought him into Damascus.

  • 9 ) And he was three days without sight, and neither did eat nor drink.

  • 10 ) And there was a certain disciple at Damascus, named Ananias, and to him said the Lord in a vision, Ananias. And he said, Behold, I am here, Lord.

  • 11 ) And the Lord said unto him, Arise, and go into the street which is called Straight, and enquire in the house of Judas for one called Saul, of Tarsus: for, behold, he prays,

  • 12 ) And has seen in a vision a man named Ananias coming in, and putting his hand on him, that he might receive his sight.

  • 13 ) Then Ananias answered, Lord, I have heard by many of this man, how much evil he has done to your saints at Jerusalem:

  • 14 ) And here he has authority from the chief priests to bind all that call on your name.

  • 15 ) But the Lord said unto him, Go your way: for he is a chosen vessel unto me, to bear my name before the Gentiles, and kings, and the children of Israel:

Acts 9: 1-15
  • 1 ) ശൌൽ കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കൽ ചെന്നു,

  • 2 ) ദമസ്കൊസിൽ ഈ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി.

  • 3 ) അവൻ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോൾ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി,

  • 4 ) അവൻ നിലത്തു വീണു, ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.

  • 5 ) നീ ആരാകുന്നു, കർത്താവേ, എന്നു അവൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.

  • 6 ) നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക, നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവൻ പറഞ്ഞു.

  • 7 ) അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു.

  • 8 ) ശൌൽ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല, അവർ അവനെ കൈക്കു പിടിച്ചു ദമസ്കൊസിൽ കൂട്ടിക്കൊണ്ടുപോയി,

  • 9 ) അവൻ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.

  • 10 ) എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു: അവനെ കർത്താവു ഒരു ദർശനത്തിൽ: അനന്യാസേ എന്നു വിളിച്ചു. കർത്താവേ, അടിയൻ ഇതാ എന്നു അവൻ വിളികേട്ടു.

  • 11 ) കർത്താവു അവനോടു: നീ എഴുന്നേറ്റു നേർവ്വീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തർസൊസുകാരനായ ശൌൽ എന്നു പേരുള്ളവനെ അന്വേഷിക്ക,

  • 12 ) അവൻ പ്രാർത്ഥിക്കുന്നു, അനന്യാസ് എന്നൊരു പുരുഷൻ അകത്തു വന്നു താൻ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്റെ മേല കൈ വെക്കുന്നതു അവൻ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.

  • 13 ) അതിന്നു അനന്യാസ്: കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്കു എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു.

  • 14 ) ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.

  • 15 ) കർത്താവു അവനോടു: നീ പോക, അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.