Lectionary

Isaiah 65: 17-25
  • 17 ) For, behold, I create new heavens and a new earth: and the former shall not be remembered, nor come into mind.

  • 18 ) But be all of you glad and rejoice for ever in that which I create: for, behold, I create Jerusalem a rejoicing, and her people a joy.

  • 19 ) And I will rejoice in Jerusalem, and joy in my people: and the voice of weeping shall be no more heard in her, nor the voice of crying.

  • 20 ) There shall be no more thence an infant of days, nor an old man that has not filled his days: for the child shall die an hundred years old, but the sinner being an hundred years old shall be accursed.

  • 21 ) And they shall build houses, and inhabit them, and they shall plant vineyards, and eat the fruit of them.

  • 22 ) They shall not build, and another inhabit, they shall not plant, and another eat: for as the days of a tree are the days of my people, and mine elect shall long enjoy the work of their hands.

  • 23 ) They shall not labour in vain, nor bring forth for trouble, for they are the seed of the blessed of the LORD, and their offspring with them.

  • 24 ) And it shall come to pass, that before they call, I will answer, and while they are yet speaking, I will hear.

  • 25 ) The wolf and the lamb shall feed together, and the lion shall eat straw like the bullock: and dust shall be the serpent's food. They shall not hurt nor destroy in all my holy mountain, says the LORD.

Isaiah 65: 17-25
  • 17 ) ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു, മുമ്പിലത്തെവ ആരും ഓർ‍ക്കുകയില്ല, ആരുടെയും മനസ്സിൽ വരികയുമില്ല.

  • 18 ) ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ‍, ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു.

  • 19 ) ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും, കരച്ചലും നിലവിളിയും എനി അതിൽ കേൾക്കയില്ല,

  • 20 ) കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല, ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും, പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ.

  • 21 ) അവർ‍ വീടുകളെ പണിതു പാർ‍ക്കും, അവർ‍ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.

  • 22 ) അവർ‍ പണിക, മറ്റൊരുത്തൻ പാർ‍ക്ക എന്നു വരികയില്ല, അവർ‍ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല, എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും, എന്റെ വൃതന്മാർ‍ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.

  • 23 ) അവർ‍ വൃഥാ അദ്ധ്വാനിക്കയില്ല, ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല, അവർ‍ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ, അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.

  • 24 ) അവർ‍ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും, അവർ‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.

  • 25 ) ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും, സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും, സർ‍പ്പത്തിന്നു പൊടി ആഹാരമായിരിക്കും, എന്റെ വിശുദ്ധപർ‍വ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.