Lectionary

1 corinthians 12: 12-27
  • 12 ) For as the body is one, and has many members, and all the members of that one body, being many, are one body: so also is Christ.

  • 13 ) For by one Spirit are we all baptized into one body, whether we be Jews or Gentiles, whether we be bond or free, and have been all made to drink into one Spirit.

  • 14 ) For the body is not one member, but many.

  • 15 ) If the foot shall say, Because I am not the hand, I am not of the body, is it therefore not of the body?

  • 16 ) And if the ear shall say, Because I am not the eye, I am not of the body, is it therefore not of the body?

  • 17 ) If the whole body were an eye, where were the hearing? If the whole were hearing, where were the smelling?

  • 18 ) But now has God set the members every one of them in the body, as it has pleased him.

  • 19 ) And if they were all one member, where were the body?

  • 20 ) But now are they many members, yet but one body.

  • 21 ) And the eye cannot say unto the hand, I have no need of you: nor again the head to the feet, I have no need of you.

  • 22 ) Nay, much more those members of the body, which seem to be more feeble, are necessary:

  • 23 ) And those members of the body, which we think to be less honourable, upon these we bestow more abundant honour, and our indecent parts have more abundant loveliness.

  • 24 ) For our comely parts have no need: but God has tempered the body together, having given more abundant honour to that part which lacked.

  • 25 ) That there should be no division in the body, but that the members should have the same care one for another.

  • 26 ) And whether one member suffer, all the members suffer with it, or one member be honoured, all the members rejoice with it.

  • 27 ) Now all of you are the body of Christ, and members in particular.

1 corinthians 12: 12-27
  • 12 ) ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.

  • 13 ) യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.

  • 14 ) ശരീരം ഒരു അവയവമല്ല പലതത്രേ.

  • 15 ) ഞാൻ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.

  • 16 ) ഞാൻ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.

  • 17 ) ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ?

  • 18 ) ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നു.

  • 19 ) സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ?

  • 20 ) എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നു തന്നേ.

  • 21 ) കണ്ണിന്നു കയ്യോടു: നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും, തലെക്കു കാലുകളോടു: നിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നുംപറഞ്ഞുകൂടാ.

  • 22 ) ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നേ ആവശ്യമുള്ളവയാകുന്നു.

  • 23 ) ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവെക്കു നാം അധികം മാനം അണിയിക്കുന്നു, നമ്മിൽ അഴകു കുറഞ്ഞവെക്കു അധികം അഴകു വരുത്തുന്നു,

  • 24 ) നമ്മിൽ അഴകുള്ള അവയവങ്ങൾക്കു അതു ആവശ്യമില്ലല്ലോ.

  • 25 ) ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.

  • 26 ) അതിനാൽ ഒരുഅവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു, ഒരു അവയവത്തിന്നു മാനം വന്നാൽ അവയവങ്ങൾ ഒക്കെയുംകൂടെ സന്തോഷിക്കുന്നു.

  • 27 ) എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു.