Lectionary

Luke 2: 41-52
  • 41 ) Now his parents went to Jerusalem every year at the feast of the passover.

  • 42 ) And when he was twelve years old, they went up to Jerusalem after the custom of the feast.

  • 43 ) And when they had fulfilled the days, as they returned, the child Jesus tarried behind in Jerusalem, and Joseph and his mother knew not of it.

  • 44 ) But they, supposing him to have been in the company, went a day's journey, and they sought him among their kinsfolk and acquaintance.

  • 45 ) And when they found him not, they turned back again to Jerusalem, seeking him.

  • 46 ) And it came to pass, that after three days they found him in the temple, sitting in the midst of the doctors, both hearing them, and asking them questions.

  • 47 ) And all that heard him were astonished at his understanding and answers.

  • 48 ) And when they saw him, they were amazed: and his mother said unto him, Son, why have you thus dealt with us? behold, your father and I have sought you sorrowing.

  • 49 ) And he said unto them, How is it that all of you sought me? know all of you not that I must be about my Father's business?

  • 50 ) And they understood not the saying which he spoke unto them.

  • 51 ) And he went down with them, and came to Nazareth, and was subject unto them: but his mother kept all these sayings in her heart.

  • 52 ) And Jesus increased in wisdom and stature, and in favour with God and man.

Luke 2: 41-52
  • 41 ) അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും.

  • 42 ) അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.

  • 43 ) പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു, അമ്മയപ്പന്മാരോ അറിഞ്ഞില്ല.

  • 44 ) സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു, പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.

  • 45 ) കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

  • 46 ) മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.

  • 47 ) അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു,

  • 48 ) അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.

  • 49 ) അവൻ അവരോടു: “എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ.” എന്നു പറഞ്ഞു.

  • 50 ) അവൻ തങ്ങളോടു പറഞ്ഞ വാക്കു അവർ ഗ്രഹിച്ചില്ല.

  • 51 ) പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.

  • 52 ) യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.