Lectionary

Romans 8: 12-17
  • 12 ) Therefore, brethren, we are debtors, not to the flesh, to live after the flesh.

  • 13 ) For if all of you live after the flesh, all of you shall die: but if all of you through the Spirit do mortify the deeds of the body, all of you shall live.

  • 14 ) For as many as are led by the Spirit of God, they are the sons of God.

  • 15 ) For all of you have not received the spirit of bondage again to fear, but all of you have received the Spirit of adoption, whereby we cry, Abba, Father.

  • 16 ) The Spirit itself bears witness with our spirit, that we are the children of God:

  • 17 ) And if children, then heirs, heirs of God, and joint-heirs with Christ, if so be that we suffer with him, that we may be also glorified together.

Romans 8: 12-17
  • 12 ) ആകയാൽ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന്നു ജഡത്തിന്നല്ല കടക്കാരാകുന്നതു.

  • 13 ) നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം, ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.

  • 14 ) ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.

  • 15 ) നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല, നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു.

  • 16 ) നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.

  • 17 ) നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു, ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ, നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.