Lectionary

1 timothy 6: 11-16
  • 11 ) But you, O man of God, flee these things, and follow after righteousness, godliness, faith, love, patience, meekness.

  • 12 ) Fight the good fight of faith, lay hold on eternal life, unto which you are also called, and have professed a good profession before many witnesses.

  • 13 ) I give you charge in the sight of God, who replenishes life to all things, and before Christ Jesus, who before Pontius Pilate witnessed a good confession,

  • 14 ) That you keep this commandment without spot, blameless, until the appearing of our Lord Jesus Christ:

  • 15 ) Which in his times he shall show, who is the blessed and only Potentate, the King of kings, and Lord of lords,

  • 16 ) Who only has immortality, dwelling in the light which no man can approach unto, whom no man has seen, nor can see: to whom be honour and power everlasting. Amen.

1 timothy 6: 11-16
  • 11 ) നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.

  • 12 ) വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക, നിത്യജീവനെ പിടിച്ചുകൊൾക, അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.

  • 13 ) നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം

  • 14 ) എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.

  • 15 ) ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും

  • 16 ) താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.