Lectionary

1 timothy 5: 1-10
  • 1 ) Rebuke not an elder, but implore him as a father, and the younger men as brethren,

  • 2 ) The elder women as mothers, the younger as sisters, with all purity.

  • 3 ) Honour widows that are widows indeed.

  • 4 ) But if any widow have children or nephews, let them learn first to show piety at home, and to requite their parents: for that is good and acceptable before God.

  • 5 ) Now she that is a widow indeed, and desolate, trusts in God, and continues in supplications and prayers night and day.

  • 6 ) But she that lives in pleasure is dead while she lives.

  • 7 ) And these things give in charge, that they may be blameless.

  • 8 ) But if any provide not for his own, and specially for those of his own house, he has denied the faith, and is worse than an infidel.

  • 9 ) Let not a widow be taken into the number under threescore years old, having been the wife of one man.

  • 10 ) Well reported of for good works, if she have brought up children, if she have lodged strangers, if she have washed the saints' feet, if she have relieved the afflicted, if she have diligently followed every good work.

1 timothy 5: 1-10
  • 1 ) മൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലയും ഇളയവരെ സഹോദരന്മാരെപ്പോലെയും

  • 2 ) മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക.

  • 3 ) സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക.

  • 4 ) വല്ല വിധവെക്കും പുത്രപൌത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‍വാൻ പഠിക്കട്ടെ, ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.

  • 5 ) സാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവെച്ചു രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും ഉറ്റുപാർക്കുന്നു.

  • 6 ) കാമുകിയായവളോ ജീവിച്ചിരിക്കയിൽ തന്നേ ചത്തവൾ.

  • 7 ) അവർ നിരപവാദ്യമാരായിരിക്കേണ്ടതിന്നു നീ ഇതു ആജ്ഞാപിക്ക.

  • 8 ) തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.

  • 9 ) സൽപ്രവൃത്തികളാൽ ശ്രുതിപ്പെട്ടു ഏകഭർത്താവിന്റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ

  • 10 ) മക്കളെ വളർത്തുകയോ അതിഥികളെ സല്ക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്കു മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം.