Lectionary

Genesis 17: 1-8
  • 1 ) And when Abram was ninety years old and nine, the LORD appeared to Abram, and said unto him, I am the Almighty God, walk before me, and be you perfect.

  • 2 ) And I will make my covenant between me and you, and will multiply you exceedingly.

  • 3 ) And Abram fell on his face: and God talked with him, saying,

  • 4 ) As for me, behold, my covenant is with you, and you shall be a father of many nations.

  • 5 ) Neither shall your name any more be called Abram, but your name shall be Abraham, for a father of many nations have I made you.

  • 6 ) And I will make you exceeding fruitful, and I will make nations of you, and kings shall come out of you.

  • 7 ) And I will establish my covenant between me and you and your seed after you in their generations for an everlasting covenant, to be a God unto you, and to your seed after you.

  • 8 ) And I will give unto you, and to your seed after you, the land wherein you are a stranger, all the land of Canaan, for an everlasting possession, and I will be their God.

Genesis 17: 1-8
  • 1 ) അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു, നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.

  • 2 ) എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും, നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.

  • 3 ) അപ്പോൾ അബ്രാം സാഷ്ടാംഗം വീണു, ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാൽ:

  • 4 ) എനിക്കു നിന്നോടു ഒരു നിയമമുണ്ടു, നീ ബഹുജാതികൾക്കു പിതാവാകും,

  • 5 ) ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു, ഞാൻ നിന്നെ ബഹു ജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം.

  • 6 ) ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേകജാതികളാക്കും, നിന്നിൽ നിന്നു രാജാക്കന്മാരും ഉത്ഭവിക്കും.

  • 7 ) ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.

  • 8 ) ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി തരും, ഞാൻ അവർക്കു ദൈവമായുമിരിക്കും.