Lectionary

James 3: 13-18
  • 13 ) Who is a wise man and imbued with knowledge among you? let him show out of a good conversation his works with meekness of wisdom.

  • 14 ) But if all of you have bitter envying and strife in your hearts, glory not, and lie not against the truth.

  • 15 ) This wisdom descends not from above, but is earthly, sensual, devilish.

  • 16 ) For where envying and strife is, there is confusion and every evil work.

  • 17 ) But the wisdom that is from above is first pure, then peaceable, gentle, and easy to be implored, full of mercy and good fruits, without partiality, and without hypocrisy.

  • 18 ) And the fruit of righteousness is sown in peace of them that make peace.

James 3: 13-18
  • 13 ) നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.

  • 14 ) എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കൈപ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു.

  • 15 ) ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.

  • 16 ) ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്‌പ്രവൃത്തിയും ഉണ്ടു.

  • 17 ) ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.

  • 18 ) എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും.