Lectionary

Zechariah 9: 9-17
  • 9 ) Rejoice greatly, O daughter of Zion, shout, O daughter of Jerusalem: behold, your King comes unto you: he is just, and having salvation, lowly, and riding upon an ass, and upon a colt the foal of an ass.

  • 10 ) And I will cut off the chariot from Ephraim, and the horse from Jerusalem, and the battle bow shall be cut off: and he shall speak peace unto the heathen: and his dominion shall be from sea even to sea, and from the river even to the ends of the earth.

  • 11 ) As for you also, by the blood of your covenant I have sent forth your prisoners out of the pit wherein is no water.

  • 12 ) Turn you to the strong hold, all of you prisoners of hope: even to day do I declare that I will render double unto you,

  • 13 ) When I have bent Judah for me, filled the bow with Ephraim, and raised up your sons, O Zion, against your sons, O Greece, and made you as the sword of a mighty man.

  • 14 ) And the LORD shall be seen over them, and his arrow shall go forth as the lightning: and the LORD God shall blow the trumpet, and shall go with whirlwinds of the south.

  • 15 ) The LORD of hosts shall defend them, and they shall devour, and subdue with sling stones, and they shall drink, and make a noise as through wine, and they shall be filled like bowls, and as the corners of the altar.

  • 16 ) And the LORD their God shall save them in that day as the flock of his people: for they shall be as the stones of a crown, lifted up as an explicit sign upon his land.

  • 17 ) For how great is his goodness, and how great is his beauty! corn shall make the young men cheerful, and new wine the maids.

Zechariah 9: 9-17
  • 9 ) സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക, യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു, അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.

  • 10 ) ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും യെരൂശലേമിൽനിന്നു കുതിരയെയും ഛേദിച്ചുകളയും, പടവില്ലും ഒടിഞ്ഞുപോകും, അവൻ ജാതികളോടു സമാധാനം കല്പിക്കും, അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.

  • 11 ) നീയോ--നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും.

  • 12 ) പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിൻ, ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നു തന്നേ പ്രസ്താവിക്കുന്നു.

  • 13 ) ഞാൻ എനിക്കു യെഹൂദയെ വില്ലായി കുലെച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു, സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണർത്തി നിന്നെ ഒരു വീരന്റെ വാൾ പോലെയാക്കും.

  • 14 ) യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും, അവന്റെ അസ്ത്രം മിന്നൽ പോലെ പുറപ്പെടും, യഹോവയായ കർത്താവു കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും.

  • 15 ) സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ടു മറെക്കും, അവർ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങൾപോലെയും യാഗപീഠത്തിന്റെ കോണുകൾപോലെയും നിറഞ്ഞിരിക്കയും ചെയ്യും.

  • 16 ) അന്നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിൻ കൂട്ടത്തെപ്പോലെ രക്ഷിക്കും, അവർ അവന്റെ ദേശത്തു ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും.

  • 17 ) അതിന്നു എത്ര ശ്രീത്വവും അതിന്നു എത്ര സൌന്ദര്യവും ഉണ്ടു, ധാന്യം യുവാക്കളെയും വീഞ്ഞു യുവതികളെയും പുഷ്ടീകരിക്കുന്നു.