Lectionary

1 kings 3: 1-14
  • 1 ) And Solomon made affinity with Pharaoh king of Egypt, and took Pharaoh's daughter, and brought her into the city of David, until he had made an end of building his own house, and the house of the LORD, and the wall of Jerusalem round about.

  • 2 ) Only the people sacrificed in high places, because there was no house built unto the name of the LORD, until those days.

  • 3 ) And Solomon loved the LORD, walking in the statutes of David his father: only he sacrificed and burnt incense in high places.

  • 4 ) And the king went to Gibeon to sacrifice there, for that was the great high place: a thousand burnt offerings did Solomon offer upon that altar.

  • 5 ) In Gibeon the LORD appeared to Solomon in a dream by night: and God said, Ask what I shall give you.

  • 6 ) And Solomon said, You have showed unto your servant David my father great mercy, according as he walked before you in truth, and in righteousness, and in uprightness of heart with you, and you have kept for him this great kindness, that you have given him a son to sit on his throne, as it is this day.

  • 7 ) And now, O LORD my God, you have made your servant king instead of David my father: and I am but a little child: I know not how to go out or come in.

  • 8 ) And your servant is in the midst of your people which you have chosen, a great people, that cannot be numbered nor counted for multitude.

  • 9 ) Give therefore your servant an understanding heart to judge your people, that I may discern between good and bad: for who is able to judge this your so great a people?

  • 10 ) And the speech pleased the LORD, that Solomon had asked this thing.

  • 11 ) And God said unto him, Because you have asked this thing, and have not asked for yourself long life, neither have asked riches for yourself, nor have asked the life of yours enemies, but have asked for yourself understanding to discern judgment,

  • 12 ) Behold, I have done according to your words: lo, I have given you a wise and an understanding heart, so that there was none like you before you, neither after you shall any arise like unto you.

  • 13 ) And I have also given you that which you have not asked, both riches, and honour: so that there shall not be any among the kings like unto you all your days.

  • 14 ) And if you will walk in my ways, to keep my statutes and my commandments, as your father David did walk, then I will lengthen your days.

1 kings 3: 1-14
  • 1 ) അനന്തരം ശലോമോൻ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു, തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്നു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.

  • 2 ) എന്നാൽ ആ കാലംവരെ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ടു ജനം പൂജാഗിരികളിൽവെച്ചു യാഗം കഴിച്ചുപോന്നു.

  • 3 ) ശലോമോൻ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു എങ്കിലും അവൻ പൂജാഗിരികളിൽവെച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.

  • 4 ) രാജാവു ഗിബെയോനിൽ യാഗം കഴിപ്പാൻ പോയി, അതു പ്രധാനപൂജാഗിരിയായിരുന്നു, അവിടത്തെ യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു.

  • 5 ) ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ ശലോമോന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി, നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു.

  • 6 ) അതിന്നു ശലോമോൻ പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ നിന്റെ മുമ്പാകെ നടന്നതിന്നു ഒത്തവണ്ണം നീ അവന്നു വലിയ കൃപ ചെയ്തു ഈ വലിയ കൃപ അവന്നായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന്നു ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു.

  • 7 ) എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ, കാര്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല.

  • 8 ) നീ തിരഞ്ഞെടുത്തതും പെരുപ്പംനിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയോരു മഹാജാതിയായ നിന്റെ ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു.

  • 9 ) ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ, അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ ആർക്കു കഴിയും.

  • 10 ) ശലോമോൻ ഈ കാര്യം ചോദിച്ചതു കർത്താവിന്നു പ്രസാദമായി.

  • 11 ) ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ടു

  • 12 ) ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു, ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു, നിനക്കു സമനായവൻ നിനക്കു മുമ്പു ഉണ്ടായിട്ടില്ല, നിനക്കു സമനായവൻ നിന്റെശേഷം ഉണ്ടാകയും ഇല്ല.

  • 13 ) ഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു, നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.

  • 14 ) നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സും തരും.