Lectionary

Isaiah 40: 21-31
  • 21 ) Have all of you not known? have all of you not heard? has it not been told you from the beginning? have all of you not understood from the foundations of the earth?

  • 22 ) It is he that sits upon the circle of the earth, and the inhabitants thereof are as grasshoppers, that stretches out the heavens as a curtain, and spreads them out as a tent to dwell in:

  • 23 ) That brings the princes to nothing, he makes the judges of the earth as vanity.

  • 24 ) Yea, they shall not be planted, yea, they shall not be sown: yea, their stock shall not take root in the earth: and he shall also blow upon them, and they shall wither, and the whirlwind shall take them away as stubble.

  • 25 ) To whom then will all of you liken me, or shall I be equal? says the Holy One.

  • 26 ) Lift up your eyes on high, and behold who has created these things, that brings out their host by number: he calls them all by names by the greatness of his might, for that he is strong in power, not one fails.

  • 27 ) Why says you, O Jacob, and speak, O Israel, My way is hid from the LORD, and my judgment is passed over from my God?

  • 28 ) Have you not known? have you not heard, that the everlasting God, the LORD, the Creator of the ends of the earth, faints not, neither is weary? there is no searching of his understanding.

  • 29 ) He gives power to the faint, and to them that have no might he increases strength.

  • 30 ) Even the youths shall faint and be weary, and the young men shall utterly fall:

  • 31 ) But they that wait upon the LORD shall renew their strength, they shall mount up with wings as eagles, they shall run, and not be weary, and they shall walk, and not faint.

Isaiah 40: 21-31
  • 21 ) നിങ്ങൾക്കു അറിഞ്ഞുകൂടയോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോടു അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ?

  • 22 ) അവൻ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു, അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു, അവൻ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർക്കുകയും പാർപ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും

  • 23 ) പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു.

  • 24 ) അവരെ നട്ട ഉടനെ, അവരെ വിതെച്ച ഉടനെ അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ അവൻ അവരുടെ മേൽ ഊതി അവർ വാടിപ്പോകയും ചുഴലിക്കാറ്റുകൊണ്ടു താളടിപോലെ പാറിപ്പോകയും ചെയ്യുന്നു.

  • 25 ) ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.

  • 26 ) നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ, ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു, അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.

  • 27 ) എന്നാൽ എന്റെ വഴി യഹോവെക്കു മറഞ്ഞിരിക്കുന്നു, എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്നു, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്തു?

  • 28 ) നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം, ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ, അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല, അവന്റെ ബുദ്ധി അപ്രമേയമത്രേ.

  • 29 ) അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു, ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു.

  • 30 ) ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും, യൌവനക്കാരും ഇടറിവീഴും.

  • 31 ) എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും, അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും, അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.