Lectionary

Genesis 12: 1-9
  • 1 ) Now the LORD had said unto Abram, Get you out of your country, and from your kindred, and from your father's house, unto a land that I will show you:

  • 2 ) And I will make of you a great nation, and I will bless you, and make your name great, and you shall be a blessing:

  • 3 ) And I will bless them that bless you, and curse him that curses you: and in you shall all families of the earth be blessed.

  • 4 ) So Abram departed, as the LORD had spoken unto him, and Lot went with him: and Abram was seventy and five years old when he departed out of Haran.

  • 5 ) And Abram took Sarai his wife, and Lot his brother's son, and all their substance that they had gathered, and the souls that they had got in Haran, and they went forth to go into the land of Canaan, and into the land of Canaan they came.

  • 6 ) And Abram passed through the land unto the place of Sichem, unto the plain of Moreh. And the Canaanite was then in the land.

  • 7 ) And the LORD appeared unto Abram, and said, Unto your seed will I give this land: and there built he an altar unto the LORD, who appeared unto him.

  • 8 ) And he removed from thence unto a mountain on the east of Bethel, and pitched his tent, having Bethel on the west, and Hai on the east: and there he built an altar unto the LORD, and called upon the name of the LORD.

  • 9 ) And Abram journeyed, going on still toward the south.

Genesis 12: 1-9
  • 1 ) യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.

  • 2 ) ഞാൻ നിന്നെ വലിയോരു ജാതിയാക്കും, നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും, നീ ഒരു അനുഗ്രഹമായിരിക്കും.

  • 3 ) നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും, നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

  • 4 ) യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു, ലോത്തും അവനോടുകൂടെ പോയി, ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു.

  • 5 ) അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻ ദേശത്തേക്കു പോകുവാൻ പുറപ്പെട്ടു കനാൻ ദേശത്തു എത്തി.

  • 6 ) അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോൻ മോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യൻ ദേശത്തു പാർത്തിരുന്നു.

  • 7 ) യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻ അവിടെ ഒരു യാഗപീഠം പണിതു.

  • 8 ) അവൻ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു, ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു, അവിടെ അവൻ യഹോവെക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.

  • 9 ) അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.