Lectionary

1 john 2: 7-14
  • 7 ) Brethren, I write no new commandment unto you, but an old commandment which all of you had from the beginning. The old commandment is the word which all of you have heard from the beginning.

  • 8 ) Again, a new commandment I write unto you, which thing is true in him and in you: because the darkness is past, and the true light now shines.

  • 9 ) He that says he is in the light, and hates his brother, is in darkness even until now.

  • 10 ) He that loves his brother abides in the light, and there is none occasion of stumbling in him.

  • 11 ) But he that hates his brother is in darkness, and walks in darkness, and knows not where he goes, because that darkness has blinded his eyes.

  • 12 ) I write unto you, little children, because your sins are forgiven you for his name's sake.

  • 13 ) I write unto you, fathers, because all of you have known him that is from the beginning. I write unto you, young men, because all of you have overcome the wicked one. I write unto you, little children, because all of you have known the Father.

  • 14 ) I have written unto you, fathers, because all of you have known him that is from the beginning. I have written unto you, young men, because all of you are strong, and the word of God abides in you, and all of you have overcome the wicked one.

1 john 2: 7-14
  • 7 ) പ്രിയമുള്ളവരേ, പുതിയോരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്കു എഴുതുന്നതു. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നേ.

  • 8 ) പുതിയോരു കല്പന ഞാൻ നിങ്ങൾക്കു എഴുതുന്നു എന്നും പറയാം. അതു അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു, ഇരുട്ടു നീങ്ങിപോകുന്നു, സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു.

  • 9 ) വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവൻ ഇന്നെയോളം ഇരുട്ടിൽ ഇരിക്കുന്നു.

  • 10 ) സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു, ഇടർച്ചെക്കു അവനിൽ കാരണമില്ല.

  • 11 ) സഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു, ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ടു അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്നു അവൻ അറിയുന്നില്ല.

  • 12 ) കുഞ്ഞുങ്ങളേ, നിങ്ങൾക്കു അവന്റെ നാമം നിമിത്തം പാപങ്ങൾ മോചിച്ചിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതുന്നു.

  • 13 ) പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു.

  • 14 ) പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു. ബാല്യക്കാരേ, നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു.