Lectionary

Ezekiel 33: 1-9
  • 1 ) Again the word of the LORD came unto me, saying,

  • 2 ) Son of man, speak to the children of your people, and say unto them, When I bring the sword upon a land, if the people of the land take a man of their coasts, and set him for their watchman:

  • 3 ) If when he sees the sword come upon the land, he blow the trumpet, and warn the people,

  • 4 ) Then whosoever hears the sound of the trumpet, and takes not warning, if the sword come, and take him away, his blood shall be upon his own head.

  • 5 ) He heard the sound of the trumpet, and took not warning, his blood shall be upon him. But he that takes warning shall deliver his soul.

  • 6 ) But if the watchman see the sword come, and blow not the trumpet, and the people be not warned, if the sword come, and take any person from among them, he is taken away in his iniquity, but his blood will I require at the watchman's hand.

  • 7 ) So you, O son of man, I have set you a watchman unto the house of Israel, therefore you shall hear the word at my mouth, and warn them from me.

  • 8 ) When I say unto the wicked, O wicked man, you shall surely die, if you do not speak to warn the wicked from his way, that wicked man shall die in his iniquity, but his blood will I require at yours hand.

  • 9 ) Nevertheless, if you warn the wicked of his way to turn from it, if he do not turn from his way, he shall die in his iniquity, but you have delivered your soul.

Ezekiel 33: 1-9
  • 1 ) യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ,

  • 2 ) മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പ്രവചിച്ചു പറയേണ്ടതു: ഞാൻ ഒരു ദേശത്തിന്റെ നേരെ വാൾ വരുത്തുമ്പോൾ, ആ ദേശത്തിലെ ജനം തങ്ങളുടെ കൂട്ടത്തിൽനിന്നു ഒരു പുരുഷനെ തിരഞ്ഞെടുത്തു കാവൽക്കാരനായി വെച്ചാൽ,

  • 3 ) ദേശത്തിന്റെ നേരെ വാൾ വരുന്നതു കണ്ടിട്ടു അവൻ കാഹളം ഊതി ജനത്തെ ഓർമ്മപ്പെടുത്തുമ്പോൾ

  • 4 ) ആരെങ്കിലും കാഹളനാദം കേട്ടു കരുതിക്കൊള്ളാതെ ഇരുന്നാൽ വാൾ വന്നു അവനെ ഛേദിച്ചുകളയുന്നു എങ്കിൽ അവന്റെ രക്തം അവന്റെ തലമേൽ തന്നേ ഇരിക്കും.

  • 5 ) അവൻ കാഹളനാദം കേട്ടിട്ടു കരുതിക്കൊണ്ടില്ല, അവന്റെ രക്തം അവന്റെമേൽ ഇരിക്കും, കരുതിക്കൊണ്ടിരുന്നുവെങ്കിൽ അവൻ തന്റെ പ്രാണനെ രക്ഷിക്കുമായിരുന്നു.

  • 6 ) എന്നാൽ കാവൽക്കാരൻ വാൾ വരുന്നതു കണ്ടു കാഹളം ഊതാതെയും ജനം കരുതിക്കൊള്ളാതെയും ഇരുന്നിട്ടു വാൾ വന്നു അവരുടെ ഇടയിൽനിന്നു ഒരുത്തനെ ഛേദിച്ചുകളയുന്നു എങ്കിൽ, ഇവൻ തന്റെ അകൃത്യംനിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും അവന്റെ രക്തം ഞാൻ കാവൽക്കാരനോടു ചോദിക്കും.

  • 7 ) അതുപോലെ മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവൽക്കാരനാക്കി വെച്ചിരിക്കുന്നു, നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ഓർമ്മപ്പെടുത്തേണം.

  • 8 ) ഞാൻ ദുഷ്ടനോടു: ദുഷ്ടാ, നീ മരിക്കും എന്നു കല്പിക്കുമ്പോൾ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിവാൻ കരുതിക്കൊള്ളത്തക്കവണ്ണം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാൽ ദുഷ്ടൻ തന്റെ അകൃത്യംനിമിത്തം മരിക്കും, അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.

  • 9 ) എന്നാൽ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിയേണ്ടതിന്നു നീ അവനെ ഓർമ്മപ്പെടുത്തീട്ടും അവൻ തന്റെ വഴി വിട്ടുതിരിയാഞ്ഞാൽ, അവൻ തന്റെ അകൃത്യംനിമിത്തം മരിക്കും, നീയോ, നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.