Lectionary

Galatians 5: 16-24
  • 16 ) This I say then, Walk in the Spirit, and all of you shall not fulfill the lust of the flesh.

  • 17 ) For the flesh lusts against the Spirit, and the Spirit against the flesh: and these are contrary the one to the other: so that all of you cannot do the things that all of you would.

  • 18 ) But if all of you be led of the Spirit, all of you are not under the law.

  • 19 ) Now the works of the flesh are manifest, which are these, Adultery, fornication, uncleanness, lasciviousness,

  • 20 ) Idolatry, witchcraft, hatred, variance, worldy jealousies, wrath, strife, seditions, heresies,

  • 21 ) Envyings, murders, drunkenness, revellings, and such like: of the which I tell you before, as I have also told you in time past, that they which do such things shall not inherit the kingdom of God.

  • 22 ) But the fruit of the Spirit is love, joy, peace, longsuffering, gentleness, goodness, faith,

  • 23 ) Meekness, wilful restrain: against such there is no law.

  • 24 ) And they that are Christ's have crucified the flesh with the affections and lusts.

Galatians 5: 16-24
  • 16 ) ആത്മാവിനെ അനുസരിച്ചുനടപ്പിൻ, എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു.

  • 17 ) ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.

  • 18 ) ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.

  • 19 ) ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,

  • 20 ) ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,

  • 21 ) ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു, ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.

  • 22 ) ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,

  • 23 ) ഇന്ദ്രിയജയം, ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.

  • 24 ) ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.