Lectionary

2 corinthians 6: 1-10
  • 1 ) We then, as workers together with him, plead to you also that all of you receive not the grace of God in vain.

  • 2 ) (For he says, I have heard you in a time accepted, and in the day of salvation have I helped you: behold, now is the accepted time, behold, now is the day of salvation.)

  • 3 ) Giving no offence in any thing, that the ministry be not blamed:

  • 4 ) But in all things approving ourselves as the ministers of God, in much patience, in afflictions, in necessities, in distresses,

  • 5 ) In stripes, in imprisonments, in tumults, in labours, in watchings, in fastings,

  • 6 ) By pureness, by knowledge, by longsuffering, by kindness, by the Holy Spirit, by love sincere,

  • 7 ) By the word of truth, by the power of God, by the armour of righteousness on the right hand and on the left,

  • 8 ) By honour and dishonour, by evil report and good report: as deceivers, and yet true,

  • 9 ) As unknown, and yet well known, as dying, and, behold, we live, as chastened, and not killed,

  • 10 ) As sorrowful, yet always rejoicing, as poor, yet making many rich, as having nothing, and yet possessing all things.

2 corinthians 6: 1-10
  • 1 ) നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുതു എന്നു ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു.

  • 2 ) “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി, രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം, ഇപ്പോൾ ആകുന്നു രക്ഷാദിവസം.

  • 3 ) ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടർച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ

  • 4 ) ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു, ബഹുസഹിഷ്ണത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു,

  • 5 ) തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിർമ്മലത, പരിജ്ഞാനം,

  • 6 ) ദീർഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിർവ്യാജസ്നേഹം, സത്യവചനം, ദൈവശക്തി

  • 7 ) എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ടു

  • 8 ) മാനാപമാനങ്ങളും ദുഷ്കീർത്തിസൽക്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ,

  • 9 ) ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവർ, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങൾ ജീവിക്കുന്നു, ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവർ,

  • 10 ) ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ, ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ, ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ.